എടൂര്‍: എടൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ ലഹരിവിമുക്ത ക്ലബിന് 2021-22 വര്‍ഷത്തെ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടീച്ചേര്‍സ് ഗില്‍ഡ് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. കോഴിക്കോട് പ്രോവിഡന്‍സ് ഗേള്‍സ് സ്കൂളില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതലയില്നിന്ന് സ്കൂള്‍ ലഹരിവിമുക്ത ക്ലബ് ഭാരവാഹികള്‍ അവാര്‍ഡും പ്രശസ്തിപത്രവും ഏറ്റുവാങ്ങി. സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, ആദിവാസി മേഖലയിലെ ലഹരിവിമുക്ത പ്രവര്‍ത്തനങ്ങള്‍, ട്രാഫിക് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് അവാര്‍ഡ്. ലഹരിവിമുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ സ്കൂള്‍ പ്രിന്‍സിപ്പൽ ലിന്‍സി പി. സാം, ലഹരിവിമുക്ത ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ജോമി ജോസ്, ഡെന്നി തോമസ്, പി.സി. സജയ്, മെവിന്‍ പി. ജെയിംസ്, ശ്രേയസ് പി. ജോണ്‍, ഷില്‍ജ മേരി ജോര്‍ജ് എന്നിവരെ കോര്‍പറേറ്റ് മാനേജര്‍ ഫാ. മാത്യു ശാസ്താംപടവില്‍, സ്കൂള്‍ മാനേജര്‍ ഫാ. ആന്റണി മുതുകുന്നേല്‍ എന്നിവര്‍ അഭിനന്ദിച്ചു.
previous post