ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്കോയിനുകള്‍ ഇന്ത്യയില്‍ നിയമവിധേയമാണോയെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ്മാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ നിര്‍ദേശിച്ചത്.
ന്യൂഡല്‍ഹി: ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്കോയിനുകള്‍ ഇന്ത്യയില്‍ നിയമവിധേയമാണോയെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ്മാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ നിര്‍ദേശിച്ചത്.
നിലപാട് വ്യക്തമാക്കാമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി സുപ്രീം കോടതിയെ അറിയിച്ചു.
ഗൈന്‍ ബിറ്റ്കോയിന്‍ കുംഭകോണ കേസിലെ മുഖ്യ പ്രതിയായ അജയ് ഭരദ്വാജ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
നിക്ഷേപകര്‍ക്ക് വലിയ ലാഭം വാഗ്ദാനം ചെയ്ത് 2,000 കോടിയുടെ ബിറ്റ്കോയിന്‍ ഇടപാട് അജയ് ഭരദ്വാജും സഹോദരന്‍ അമിത് ഭരദ്വാജും നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. എന്നാല്‍ അന്വേഷണത്തില്‍ 87,000 കോടിയുടെ ബിറ്റ്കോയിന്‍ ഇടപാട് നടന്നെന്ന് കണ്ടെത്തിയതായും പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
തുടര്‍ന്നാണ് ബിറ്റ്കോയിന്‍ ഇന്ത്യയില്‍ നിയമ വിധേയമാണോ അല്ലയോ എന്ന് വ്യക്തമാക്കാന്‍ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സൂര്യകാന്ത് ആവശ്യപ്പെട്ടത്.