24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നാട്ടിലേക്കു മടങ്ങാനാകാതെ 2500 മലയാളി വിദ്യാർഥികൾ
Kerala

നാട്ടിലേക്കു മടങ്ങാനാകാതെ 2500 മലയാളി വിദ്യാർഥികൾ

നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നു​ള്ള ഊ​ഴം കാ​ത്ത് യു​ദ്ധ​ഭൂ​മി​യാ​യ യൂ​ക്രെ​യി​നി​ൽ ത​ങ്ങു​ന്ന​ത് ര​ണ്ടാ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ. ഇ​വ​രി​ൽ പ​കു​തി​യോ​ളം പേ​ർ​ക്ക് മാ​ർ​ച്ച് എ​ട്ടി​നു മു​ന്പ് വി​മാ​ന ടി​ക്ക​റ്റ് ല​ഭി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ അ​ട​ച്ച സ്ഥി​തി​ക്ക് ഇ​വ​രു​ടെ മ​ട​ക്കം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യെ​ന്ന് കേ​ര​ള​ത്തി​ൽ​നി​ന്ന് ഏ​റ്റ​വു​മ​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ യൂ​ക്രെ​യി​നി​ലേ​ക്ക് പ​ഠ​ന​ത്തി​ന് അ​യ​യ്ക്കു​ന്ന പ്ര​മു​ഖ എ​ഡ്യൂ​ക്കേ​ഷ​ൻ ക​ണ്‍സ​ൾ​ട്ടിം​ഗ് എ​ജ​ൻ​സി​യാ​യ അ​നി​ക്സ് എ​ഡ്യൂ​ക്കേ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ല​ക്സ് തോ​മ​സ് ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

വി​വി​ധ ഏ​ജ​ൻ​സി​ക​ൾ​വ​ഴി യു​ക്രെ​യ്‌​നിലേ​ക്ക് പ​ഠ​ന​ത്തി​നു പോ​യ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​ണ്ട്. മെ​ഡി​സി​നു പ​ഠി​ക്കു​ന്ന​വ​രാ​ണ് ഏ​റെ​യും. മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും പ​ടി​ഞ്ഞാ​റ​ൻ യു​ക്രെ​യ്‌​നിലാ​ണ്. ക​ഴി​ഞ്ഞ മൂ​ന്നു നാ​ലു ദി​വ​സ​മാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളു​മൊ​ക്കെ ആ​ശ​ങ്ക​യോ​ടെ നി​ര​ന്ത​രം വി​ളി​ക്കു​ന്നു​ണ്ട്. അ​വ​രു​ടെ ആ​ശ​ങ്ക​യ​ക​റ്റാ​ൻ പ​ര​മാ​വ​ധി ക​ര്യ​ങ്ങ​ൾ ചെ​യ്യു​ന്നു​ണ്ട്. കു​റെ​യ​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ ഇ​തി​ന​കം നാ​ട്ടി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞു. മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച പ​ല​ർ​ക്കും ടി​ക്ക​റ്റ് ല​ഭ്യ​മാ​ക്കി.

ഉ​യ​ർ​ന്ന വി​മാ​ന​ക്കൂ​ലി ത​ട​സ​മാ​യ​പ്പോ​ൾ ഏ​ജ​ൻ​സി ഇ​ട​പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 37,000 രൂ​പ നി​ര​ക്കി​ൽ വ​ണ്‍ സൈ​ഡ് ടി​ക്ക​റ്റ് ത​ര​പ്പെ​ടു​ത്തി​ക്കൊ​ടു​ത്തു. മാ​ർ​ച്ച് 15നു ​ശേ​ഷ​മേ യു​ദ്ധം ഉ​ട​ലെ​ടു​ക്കൂ എ​ന്നാ​യി​രു​ന്നു ക​ണ​ക്കു​കൂ​ട്ട​ൽ. എം​ബ​സി ആ​ദ്യം മൂ​ന്നു വി​മാ​ന​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​ച്ച​ത്.

പ​ടി​ഞ്ഞാ​റ​ൻ യൂ​ക്രെ​യി​ൻ അ​തി​ർ​ത്തി​യാ​യ പോ​ള​ണ്ടി​ലേ​ക്ക് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളെ എ​ത്തി​ച്ച​ശേ​ഷം അ​വി​ടെ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് ക​യ​റ്റി​വി​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ല​ക്സ് തോ​മ​സ് പ​റ​ഞ്ഞു.

Related posts

അധിക്ഷേപിക്കാൻ മൂന്നാംകിട നേതാക്കളെ രംഗത്തിറക്കുന്നു, സിപിഐഎമ്മിന്റേത് തരംതാണ അടവുകൾ’; വി ഡി സതീശൻ

Aswathi Kottiyoor

നാളെ അവസരങ്ങളുടെ ആകാശമാകും; വിദ്യാര്‍ഥികളുമായി സംവദിച്ച് മുഖ്യമന്ത്രി

Aswathi Kottiyoor

സംസ്ഥാനത്തെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ *തൊഴിൽ വകുപ്പ് പരിശോധന തുടരുന്നു

Aswathi Kottiyoor
WordPress Image Lightbox