23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ര​ക്ഷാ​ദൗ​ത്യ​ത്തി​ന് എ​യ​ർ​ഇ​ന്ത്യ; യു​ക്രെ​യ്നി​ൽ കു​ടു​ങ്ങി​യ​വ​രെ തി​രി​കെ​യെ​ത്തി​ക്കാ​ൻ ശ്ര​മം തു​ട​രു​ന്നു
Kerala

ര​ക്ഷാ​ദൗ​ത്യ​ത്തി​ന് എ​യ​ർ​ഇ​ന്ത്യ; യു​ക്രെ​യ്നി​ൽ കു​ടു​ങ്ങി​യ​വ​രെ തി​രി​കെ​യെ​ത്തി​ക്കാ​ൻ ശ്ര​മം തു​ട​രു​ന്നു

യു​ക്രെ​യ്‌​നി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​രെ തി​രി​കെ​യെ​ത്തി​ക്കാ​ന്‍ ശ്ര​മം തു​ട​രു​ന്നു. ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ന്‍ എ​യ​ര്‍​ഇ​ന്ത്യ​യു​ടെ വി​മാ​ന​ങ്ങ​ള്‍ റൊ​മേ​നി​യ​യി​ലേ​ക്കും ബു​ഡാ​പെ​സ്റ്റി​ലേ​ക്കും അ​യ​ക്കാ​നാ​ണ് ശ്ര​മം. വി​മാ​ന​ങ്ങ​ള്‍ ശ​നി​യാ​ഴ്ച പു​റ​പ്പെ​ടു​മെ​ന്നാ​ണ് സൂ​ച​ന.

മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​രാ​ണ് യു​ക്രെ​യ്നി​ല്‍ കു​ടു​ങ്ങി​യ​ത്. ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സു​ര​ക്ഷാ​കാ​ര്യ മ​ന്ത്രി​ത​ല സ​മി​തി യോ​ഗം ചേ​ർ​ന്നി​രു​ന്നു. കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ രാ​ജ്നാ​ഥ് സിം​ഗ്, അ​മി​ത് ഷാ, ​നി​ർ​മ​ല സീ​താ​രാ​മ​ൻ, എ​സ്. ജ​യ​ശ​ങ്ക​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

യു​ക്രെ​യ്ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ദി​മി​ത്രൊ കു​ലേ​ബ​യു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ ച​ർ​ച്ച ന​ട​ത്തി. യു​ക്രെ​യ്‌​നി​ന്‍റെ അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ പോ​ള​ണ്ട്, ഹം​ഗ​റി, സ്ലൊ​വാ​ക്യ, റൊമേ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ റോ​ഡ് മാ​ർ​ഗ​മെ​ത്തി​ച്ച​ശേ​ഷം വി​മാ​ന​മാ​ർ​ഗം ഇ​ന്ത്യ​യി​ലേ​ക്കു കൊ​ണ്ടു​വ​രാ​നും ശ്ര​മി​ക്കു​ന്നു​ണ്ട്.

പോ​ള​ണ്ട്, ഹം​ഗ​റി, സ്ലൊ​വാ​ക്യ, റോമേനി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രെ​യും ജ​യ​ശ​ങ്ക​ർ ഫോ​ണി​ൽ വി​ളി​ച്ചു. ര​ക്ഷാ​ദൗ​ത്യ​ത്തി​നാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ ഈ ​രാ​ജ്യ​ങ്ങ​ളി​ലെ​ത്തി.

Related posts

യാത്രക്കൂലി : ദക്ഷിണ റെയിൽവേക്ക്‌ റെക്കോഡ്‌ വരുമാനം

Aswathi Kottiyoor

തദ്ദേശ സ്ഥാപനങ്ങളിൽ 
വോട്ടർപട്ടിക പുതുക്കുന്നു

Aswathi Kottiyoor

രാഹുൽ ഗാന്ധി എം പി ഓഫീസിലെ ഗാന്ധിചിത്രം തകർത്ത കേസിൽ പ്രതികളിൽ സർക്കാർ ഉദ്യോഗസ്ഥരും.

Aswathi Kottiyoor
WordPress Image Lightbox