2030 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അം ബാനി. ജപ്പാനെ മറികടന്ന് 2030 ഓടെ ഇന്ത്യ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും മുകേഷ് അംബാനി അഭിപ്രായപ്പെട്ടു.
ഏഷ്യ ഇകണോമിക് ഡയലോഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത 20 വർഷത്തിനുള്ളിൽ 500 ബില്യൻ ഡോളറിന് മുകളിൽ ശുദ്ധ ഊർജ കയറ്റുമതി നടക്കുമെന്നും ഗ്രീൻ എനർജി കയറ്റുമതിയിൽ ഇന്ത്യ വൻശക്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 20 വർഷം, ഇന്ത്യ ഒരു ഐടി സൂപ്പർ പവറായി ഉയർന്നുവന്നിട്ടുണ്ട്. എങ്കിൽ അടുത്ത 20 വർഷം, സാങ്കേതികവിദ്യയ്ക്കൊപ്പം ഊർജത്തിലും ലൈഫ് സയൻസസിലും ഇന്ത്യ ഉയർന്നുവരുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു