21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സി​ൽ​വ​ർ​ ലൈ​ൻ എം​ബാ​ങ്ക്മെ​ന്‍റാ​യ 292 കി​ലോ​മീ​റ്റ​റി​ൽ ഉ​യ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന​ത് 33.6 കിലോമീറ്റർ മാത്രം: മു​ഖ്യ​മ​ന്ത്രി
Kerala

സി​ൽ​വ​ർ​ ലൈ​ൻ എം​ബാ​ങ്ക്മെ​ന്‍റാ​യ 292 കി​ലോ​മീ​റ്റ​റി​ൽ ഉ​യ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന​ത് 33.6 കിലോമീറ്റർ മാത്രം: മു​ഖ്യ​മ​ന്ത്രി

സി​​​​ൽ​​​​വ​​​​ർ​​​​ലൈ​​​​നി​​​​ലെ മൊ​​​​ത്തം എം​​​​ബാ​​​​ങ്ക്മെ​​​​ന്‍റാ​​​​യ 292 കി​​​​ലോ​​​​മീ​​​​റ്റി​​​​റി​​​​ൽ 33.6 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ മാ​​​​ത്ര​​​​മാ​​​​ണ് ഏ​​​​ഴു മീ​​​​റ്റ​​​​ർ കൂ​​​​ടു​​​​ത​​​​ൽ ഉ​​​​യ​​​​ര​​​​ത്തി​​​​ൽ നി​​​​ർ​​​​മി​​​​ക്കു​​​​ക​​​​യെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ. എ​​​​ന്നാ​​​​ൽ ഇ​​​​ത് ഒ​​​​രു​​​​മി​​​​ച്ച​​​​ല്ല. പ​​​​ല ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യാ​​​​ണു നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​ത്. ബ​​​​ദ​​​​ലു​​​​ക​​​​ൾ പ​​​​ല​​​​തും പ​​​​രി​​​​ശോ​​​​ധി​​​​ച്ചെ​​​​ങ്കി​​​​ലും സി​​​​ൽ​​​​വ​​​​ർ​​​ ലൈ​​​​നി​​​നേ​​​​ക്കാ​​​​ൾ മി​​​​ക​​​​ച്ച​​​​തൊ​​​​ന്നും ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ല്ല. നി​​​​ല​​​​വി​​​​ലെ പാ​​​​ത ന​​​​വീ​​​​ക​​​​രി​​​​ച്ച് വേ​​​​ഗംകൂ​​​​ട്ട​​​​ൽ അ​​​​പ്രാ​​​​യോ​​​​ഗി​​​​ക​​​​മാ​​​​ണ്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മു​​​​ത​​​​ൽ കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് വ​​​​രെ​​​​യു​​​​ള്ള പാ​​​​ത​​​​യി​​​​ൽ 626 വ​​​​ള​​​​വു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. നി​​​​ല​​​​വി​​​​ലെ ട്രെ​​​​യി​​​​ൻ സ​​​​ർ​​​​വീ​​​​സി​​​​നൊ​​​​പ്പം ഇ​​​​വ നി​​​​വ​​​​ർ​​​​ത്തി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു ര​​​​ണ്ടു ദ​​​​ശാ​​​​ബ്ദം​​​വേ​​​​ണ്ടി വ​​​​രും-​ മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

നി​​​​ല​​​​വി​​​​ലെ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം-​​​​കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് പാ​​​​ത​​​​യി​​​​ൽ 19 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​നി പാ​​​​ത ഇ​​​​ര​​​​ട്ടി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള​​​​ത്. എ​​​​ന്നി​​​​ട്ടും സം​​​​സ്ഥാ​​​​ന​​​​ത്തോ​​​​ടു​​​​ന്ന ട്രെ​​​​യി​​​​നു​​​​ക​​​​ളു​​​​ടെ വേ​​​ഗം കൂ​​​​ടു​​​​ക​​​​യോ ട്രെ​​​​യി​​​​നു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം കൂ​​​​ടു​​​​ക​​​​യോ ചെ​​​​യ്തി​​​​ട്ടി​​​​ല്ല. കേ​​​​ര​​​​ള​​​​ത്തി​​​​നു പു​​​​റ​​​​ത്ത് രാ​​​​ജ​​​​ധാ​​​​നി എ​​​​ക്സ്പ്ര​​​​സ് ശ​​​​രാ​​​​ശ​​​​രി 102 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വേ​​​​ഗ​​​​ത്തി​​​​ൽ ഓ​​​ടു​​​​ന്പാ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ലി​​​​ത് 57 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ മാ​​​​ത്ര​​​​മാ​​​​ണ്. സി​​​​ൽ​​​​വ​​​​ർ ലൈ​​​​ൻ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഡി​​​​പി​​​​ആ​​​​ർ ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​തി​​​​നു സി​​​​സ്ട്ര പാ​​​​രി​​​​സ് എ​​​​ന്ന ഫ്ര​​​​ഞ്ച് ക​​​​ന്പ​​​​നി​​​​ക്ക് 22.27 കോ​​​​ടി രൂ​​​​പ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. ഡി​​​​പി​​​​ആ​​​​റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കേ​​​​ന്ദ്ര​​​​വു​​​​മാ​​​​യി ക​​​​ത്തി​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണ്.

ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് വ​​​​ർ​​​​ക്കിം​​​​ഗ് ഷീ​​​​റ്റ് ക​​​​ഡാ​​​​സ്ട്ര​​​​ൽ മാ​​​​പ്പ് എ​​​​ന്നി​​​​വ റെ​​​​യി​​​​ൽ​​​​വേ​​​​ക്കു വീ​​​​ണ്ടും സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് അ​​​​വ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ത്ത​​​​രം വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഡി​​​​പി​​​​ആ​​​​റി​​​​ന്‍റെ ഭാ​​​​ഗ​​​​മ​​​​ല്ല. ചി​​​​ല​​​​വും സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ഭൗ​​​​തി​​​​ക സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളും ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ക്കുന്പോൾ അ​​​​തി​​​​വേ​​​​ഗ ട്രെ​​​​യി​​​​ൻ അ​​​​നു​​​​കൂ​​​​ല​​​​മ​​​​ല്ല. സി​​​​ൽ​​​​വ​​​​ർ​​​​ ലൈ​​​​നി​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​നൊ​​​​ന്നും മ​​​​റ​​​​ച്ചു​​​​വ​​​​യ്ക്കാ​​​​നി​​​ല്ല. ഏ​​​​തു നി​​​​ർ​​​​ദേ​​​​ശ​​​​വും സ​​​​ർ​​​​ക്കാ​​​​ർ പ​​​​രി​​​​ശോ​​​​ധി​​​​ക്കും- മു​​​​ഖ്യ​​​​മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

Related posts

ഹൈക്കോടതിയിൽ ആദ്യമായി വനിതാ ഫുൾ ബെഞ്ച്

Aswathi Kottiyoor

അതീവ ജാഗ്രത; ഏത് സാഹചര്യവും നേരിടാൻ കരസേനയും വ്യോമ സേനയും സജ്ജം

Aswathi Kottiyoor

പെ​രു​വ​ന്താ​ന​ത്ത് വാ​ഹ​നാ​പ​ക​ടം: ര​ണ്ടു അ​യ്യ​പ്പ​ഭ​ക്ത​ർ മ​രി​ച്ചു

Aswathi Kottiyoor
WordPress Image Lightbox