24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഉളിയിൽ ടൗണിൽ നിർത്തിയിട്ട വാഹനത്തിൽ കാറിടിച്ച് അപകടം: കാൽനടയാത്രികർക്ക് പരിക്ക്.
Iritty

ഉളിയിൽ ടൗണിൽ നിർത്തിയിട്ട വാഹനത്തിൽ കാറിടിച്ച് അപകടം: കാൽനടയാത്രികർക്ക് പരിക്ക്.

ഇരിട്ടി: നിയന്ത്രണംവിട്ട കാർ റോഡരികിൽ നിർത്തിയിട്ട മിനി ഗുഡ്സ് വാഹനത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ഉളിയിൽ സ്വദേശികളായ സി.എം. നസീർ (44), അജാസ് (19) എന്നിവരെ കണ്ണൂർ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച രാവിലെ 6 മണിയോടെ ഉളിയിൽ ടൗൺ പള്ളിക്കു സമീപമായിരുന്നു അപകടം. നരയംമ്പാറയിൽ നിന്നും വള്ളിത്തോടേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഗുഡ്സ് വാഹനത്തിലിടിക്കുകയായിരുന്നു. ഈ വാഹനത്തിൻ്റെ സമീപം സംസാരിച്ചുകൊണ്ടിരിക്കേയാണ് ഇരുവർക്കും പരിക്കേറ്റത്. അപകടത്തിൽ കാറിൻ്റെ മുൻ ഭാഗം പൂർണ്ണമായും ഗുഡ്സ് വാഹനം ഭാഗികമായും തകർന്നു.

Related posts

ലഹരിക്കെതിരെ കായിക ലഹരി: സൗഹ്യദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

Aswathi Kottiyoor

ഇരിട്ടി പുഴ മലിനീകരണത്തിനെതിരേ നളന്ദ കലാസാഹിത്യവേദി സംസ്കാരിക കൂട്ടായ്മ നടത്തി

Aswathi Kottiyoor

മഹാ ശിവരാത്രി മഹോത്സവം

Aswathi Kottiyoor
WordPress Image Lightbox