കണ്ണൂർ: വന്യജീവി ദിനത്തോടനുബന്ധിച്ച് കണ്ണൂർ സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെയും മലബാർ അവയർനസ് ആൻഡ് റസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫി (മാർക്ക്) ന്റെയും സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനതല പ്രബന്ധ രചനാ മത്സരം (ഇംഗ്ലീഷ്) സംഘടിപ്പിക്കുന്നു. “കാട്ടാനകൾ നാട്ടിലിറങ്ങുന്നത് എന്തുകൊണ്ട് ? ‘ എന്ന വിഷയത്തെ ആസ്പദമാക്കി ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിദ്യാർഥികൾക്ക് മാത്രമായി നടത്തുന്ന മത്സരത്തിൽ ആയിരം വാക്കുകളിൽ കവിയാതെ സൃഷ്ടികൾ മാർച്ച് ഒന്നിന് മുമ്പായി marc.wildlife@gmail.com എന്ന ഇമെയിൽ വിലാസത്തിൽ പിഡിഎഫ് ആയി അയയ്ക്കേണ്ടതാണ്. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്നവർക്ക് കാഷ് അവാർഡും പ്രശസ്തിപത്രവും നൽകും. കൂടുതൽ വിവരങ്ങൾക്ക് 9847313431 എന്ന ഫോൺനമ്പറിൽ ബന്ധപ്പെടാം.