24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഇനി ദുബൈ യാത്രയ്ക്ക് റാപിഡ് ടെസ്റ്റ് വേണ്ട
Kerala

ഇനി ദുബൈ യാത്രയ്ക്ക് റാപിഡ് ടെസ്റ്റ് വേണ്ട

ദുബൈയിലേക്കുള്ള യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലെ കൊവിഡ് റാപിഡ് ടെസ്റ്റ് ഒഴിവാക്കി. ഇന്ത്യ ഉള്‍പ്പടെ നാല് രാജ്യങ്ങളില്‍ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് ദുബൈ വ്യോമയാന അതോറിറ്റി പുതിയ ഇളവ് പ്രഖ്യാപിച്ചത്. ഇന്ന് മുതല്‍ ഇളവ് പ്രാബല്യത്തില്‍ വന്നു.

അതേസമയം യാത്രക്കാര്‍ 48 മണിക്കൂറിനിടെയുള്ള ആര്‍.ടിപി.സി.ആര്‍ നെഗറ്റീവ് പരിശോധനാ ഫലം കൈയില്‍ കരുതണം എന്ന നിബന്ധനയില്‍ മാറ്റമില്ല. അതാത് രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ നിന്ന് യാത്ര പുറപ്പെടുന്നതിന് 4 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയിരുന്നതാണ് ഒഴിവാക്കിയത്.

ദുബൈ വിമാനത്താവളത്തില്‍ എത്തിയ ശേഷം പരിശോധന ഉണ്ടാകും. ഫലം പോസിറ്റീവ് ആണെങ്കില്‍ ക്വാറന്റീനില്‍ പ്രവേശിക്കണം.നിലവില്‍ ദുബൈയിലേക്ക് മാത്രമുള്ള യാത്രക്കാര്‍ക്കാണ് ഇളവ് ബാധകം. അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് റാപിഡ് ടെസ്റ്റ് തുടരും.

ഇന്ത്യയ്ക്ക പുറമേ ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ രാാജ്യങ്ങളില്‍ നിന്നും ദുബൈയിലേക്കുള്ള യാത്രക്കാര്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.

Related posts

സർക്കാർ സർവേകൾ 5 ; പുറമേ രണ്ടാം ഡോസ് എടുക്കാത്തവരുടെ വിവരശേഖരണവും.

Aswathi Kottiyoor

കൊ​ള​ക്കാ​ട് റൂട്ടിൽ കെഎസ്ആർടിസി ബ​സ് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചു

Aswathi Kottiyoor

സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും പ​രാ​തി​യി​ല്‍ ഉ​ട​ന്‍ ന​ട​പ​ടി വേ​ണം; മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox