24.6 C
Iritty, IN
September 28, 2024
  • Home
  • Kerala
  • പന്ത്രണ്ടാമത്‌ സൻസദ് രത്ന പുരസ്ക്കാരം കെ കെ രാ​ഗേഷ്‌ എംപിക്ക്‌
Kerala

പന്ത്രണ്ടാമത്‌ സൻസദ് രത്ന പുരസ്ക്കാരം കെ കെ രാ​ഗേഷ്‌ എംപിക്ക്‌

മികച്ച പാർലമെന്റേറിയൻമാർക്ക് നൽകുന്ന 12-ാമത് സൻസദ് രത്ന പുരസ്ക്കാരം കെ കെ രാ​ഗേഷ്‌ എംപിക്ക്‌. കഴിഞ്ഞ കാലയളവിൽ സഭയിൽ മികച്ച പ്രവർത്തനം നടത്തിയവരെയാണ് പുരസ്ക്കാരത്തിനായി പരി​ഗണിക്കുക. എട്ട് ലോക്‌സഭാ എം പിമാരും മൂന്ന് രാജ് സഭാ എം.പിമാരുമാണ് ഇത്തവണ പുരസ്ക്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.

നാല് സ്റ്റാൻഡിങ്‌ കമ്മിറ്റികളും രണ്ട് മുതിർന്ന നേതാക്കളും പ്രത്യേക അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. സഭയിലെ ഹാജർ, സംവാദങ്ങൾ, ചോദ്യങ്ങൾ, പ്രൈവറ്റ് മെമ്പേഴ്‌സ്ബിൽ എന്നിങ്ങനെ എല്ലാ വിഭാ​ഗങ്ങളിലും ദേശീയ ശരാശരിയിലും ഉയർന്ന പ്രകടനമാണ് കെ കെ രാ​ഗേഷിനുള്ളത്.
2015 ഏപ്രിലിലാണ് അ​ദ്ദേഹം എം പിയായി തെരഞ്ഞെടുക്കപ്പെട്ട് രാജ്യസഭയിലെത്തുന്നത്. മുൻ രാഷ്ട്രപതി ഡോ. എ പി ജെ അബ്‌ദുൾ കലാമിന്റെ നിർദ്ദേശ പ്രകാരമാണ് സൻസദ് രത്‌ന അവാർഡ് ഏർപ്പെടുത്തുന്നത്. ആദ്യ അവാർഡ് 2010 ൽ ചെന്നൈയിൽ വച്ച് അദ്ദേഹം തന്നെ വിതരണം ചെയ്‌തു. ഇതുവരെ 75 മികച്ച പാർലമെന്റ് അംഗങ്ങളെ ഇത്തരത്തിൽ ആദരിച്ചിട്ടുണ്ട്. അവാർഡ് ദാനചടങ്ങ് മാർച്ച് 26 ശനിയാഴ്‌ച‌ ഡൽഹിയിൽ നടക്കും.

Related posts

വർഷകാല സമ്മേളനം ഇന്നുമുതല്‍ ; മണിപ്പുര്‍ വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്താന്‍ പ്രതിപക്ഷം

Aswathi Kottiyoor

കുട്ടികളുടെ വാക്‌സിനേഷന്‍: രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍

Aswathi Kottiyoor

വൈദ്യുതി നിരക്ക് വർധന: 5 വർഷം; 4145.9 കോടി.

Aswathi Kottiyoor
WordPress Image Lightbox