രാജ്യത്ത് ഒരു കോവിഡ് പ്രതിരോധ വാക്സിന് കൂടി അനുമതി. 12 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്കുള്ള കോര്‍ബെ വാക്സിന് ഡിസിജെഐ അനുമതി നൽകിയത്. ബയോളജിക്കല്‍ ഇ ലിമിറ്റഡ് കമ്പനിയുടേതാണ് കോര്‍ബെ വാക്സിന്.
അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. രാജ്യത്തിന്റെ കോവിഡ് പോരാട്ടങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തു പകരുന്ന നടപടിയാണുണ്ടായിട്ടുള്ളതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
കൗമാരക്കാർക്ക് നല്കാന് അനുമതി ലഭിച്ച രണ്ടാമത്തെ വാക്സിനാണ് കോര്‍ബെ. 0.5 മില്ലി വീതുമുള്ള രണ്ടു ഡോസുകള്‍ 28 ദിവസത്തിന്റെ ഇടവേളയിലാണ് നല്‍കുക. നേരത്തെ കോവാക്സിന് കൗമാരക്കാരില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു.
എന്നാല്‍ 15 മുതല്‍ 18 വയസുവരെയുള്ളവര്‍ക്ക് മാത്രമായിരുന്നു കോവാക്സിന് ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിരുന്നത്.