23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • 47 ലക്ഷം വിദ്യാർഥികൾ നാളെ സ്‌കൂളിലേക്ക്‌
Kerala

47 ലക്ഷം വിദ്യാർഥികൾ നാളെ സ്‌കൂളിലേക്ക്‌

കോവിഡ്‌ മഹാമാരി തുടങ്ങിയതിനുശേഷം 47 ലക്ഷം വിദ്യാർഥികൾ ഒരുമിച്ച്‌ തിങ്കളാഴ്‌ച സ്‌കൂളുകളിൽ എത്തും. സ്‌കൂൾ പുനരാരംഭിക്കുന്നതിന്റെ ഒരുക്കം പൂർത്തിയായെന്ന്‌ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഒന്നുമുതൽ പത്തുവരെ 38 ലക്ഷവും ഹയർ സെക്കൻഡറിയിൽ ഏഴര ലക്ഷവും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 66,000 വിദ്യാർഥികളുമാണ്‌ ഉള്ളത്‌. അധ്യാപകരും അനധ്യാപകരുമായി 1.9 ലക്ഷം പേരുണ്ട്‌. പ്രീപ്രൈമറി സ്‌കൂളിലും തിങ്കളാഴ്‌ച കുട്ടികളെത്തും. 50 ശതമാനം കുട്ടികളെ ഉൾപ്പെടുത്തി ഉച്ചവരെയാണ്‌ പ്രവർത്തിക്കുക. പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ളവർക്ക്‌ ഉച്ചഭക്ഷണവും നൽകും. മാർഗരേഖ പ്രകാരം കോവിഡ് മാനദണ്ഡം പാലിച്ചാകും സ്കൂൾ പ്രവർത്തനമെന്ന്‌ മന്ത്രി വ്യക്തമാക്കി.

സ്‌കൂൾ ശുചീകരണത്തിന്‌ 
നാടാകെ തുടക്കം
സംസ്ഥാനത്ത്‌ സ്‌കൂൾ സാധാരണനിലയിൽ തുറക്കുന്ന സാഹചര്യത്തിൽ ബഹുജനസഹകരണത്തോടെയുള്ള സ്‌കൂൾ ശുചീകരണത്തിന്‌ തുടക്കമായി. അധ്യാപക, വിദ്യാർഥി, യുവജന, തൊഴിലാളി സംഘടനകളും സന്നദ്ധപ്രവർത്തകരും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ്‌ ശുചീകരണം. സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം എസ്എംവി സ്‌കൂളിൽ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിലും ശുചീകരണം നടത്തും. എസ്എംവി സ്‌കൂൾ ഡിവൈഎഫ്ഐയും സത്രം സ്‌കൂൾ കെഎസ്ടിഎയുമാണ് ശുചീകരിക്കുന്നത്‌.

Related posts

ആർ.ടി.പി.സി.ആർ: മഹാരാഷ്ട്രയിൽനിന്ന് വരുന്നവർക്ക് കർണാടകത്തിൽ ഇളവ് , കേരളത്തിൽനിന്നുള്ളവർക്കില്ല

Aswathi Kottiyoor

വിഴിഞ്ഞം സമരത്തിൽ ഹിന്ദു ഐക്യവേദിക്കെതിരെ കേസെടുത്തു. പൊലീസ് വിലക്ക് ലംഘിച്ച് മാർച്ച് നടത്തിയതിനാണ്

Aswathi Kottiyoor

*എസ് എസ് എൽ സി ഫലപ്രഖ്യാപനം ജൂലൈ ആദ്യം*

Aswathi Kottiyoor
WordPress Image Lightbox