: രാജ്യത്തെ കോവിഡ് കേസുകളിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,968 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 1.68 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്കെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
673 മരണമാണ് കോവിഡ് മൂലം പുതിയതായി രാജ്യത്ത് സംഭവിച്ചത്. ഇതോടെ മഹാമാരിയില്‍ ജീവന് നഷ്ടമായവര്‍ 5,11,903 ആയി. നിലവിൽ 2,24,187 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 48,847 പേർ രോഗമുക്തരായി. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 4.20 കോടി കടന്നു. അതേസമയം രാജ്യത്ത് വാക്സിൻ വിതരണം 175.3 കോടിയായെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.