24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കെഎസ്ആര്‍ടിസി ബസുകളില്‍ ഉച്ചത്തില്‍ മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു
Kerala

കെഎസ്ആര്‍ടിസി ബസുകളില്‍ ഉച്ചത്തില്‍ മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു

കെഎസ്ആര്‍ടിസി ബസുകളില്‍ ഉച്ചത്തില്‍ മൊബൈല്‍ ഫോണും ഇലക്ട്രോണിക് ഉപകരങ്ങളും ഉപയോഗിക്കുന്നതിനും ശബ്ദ ചിത്രങ്ങള്‍ വീക്ഷിക്കുന്നതിനും നിരോധനം. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് നടപടി.

കെഎസ്ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്യുന്ന ചില യാത്രക്കാര്‍ അമിത ശബ്ദത്തില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും സഭ്യമല്ലാതെ സംസാരിക്കുന്നതും അമിത ശബ്ദത്തില്‍ വീഡിയോ ഗാനങ്ങള്‍ എന്നിവ ശ്രവിക്കുന്നതും സഹയാത്രക്കാര്‍ക്ക് ബുദ്ധിമുണ്ടാകുന്നവെന്ന നിരവധി പരാതികളാണ് ഉണ്ടാകുന്നത്. എല്ലാത്തരം യാത്രക്കാരുടേയും താല്‍പര്യങ്ങള്‍ പരമാവധി സംരക്ഷിച്ച് കൊണ്ട് സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യാനാണ് കെഎസ്ആര്‍ടിസിയുടെ ശ്രമം.

കൂടാതെ ഇത്തരത്തിലുള്ള പെരുമാറ്റം കാരണം ബസിനുള്ളില്‍ യാത്രക്കാര്‍ തമ്മില്‍ അനാരോഗ്യവും അസുഖകരവുമായ യാത്രാ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി ഇത്തരത്തിലുള്ള ഉപയോഗങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

ഇത് ബസിനുള്ളില്‍ എഴുതി പ്രദര്‍ശിപ്പിക്കും. കൂടാതെ ബസിനുള്ളില്‍ ഇത് സംബന്ധിച്ചുണ്ടാകുന്ന പരാതികള്‍ കണ്ടക്ടര്‍മാര്‍ സംയമനത്തോടെ പരിഹരിക്കുകയും ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ യാത്രക്കാരോട് അഭ്യര്‍ഥിക്കുകയും ചെയ്യും.

Related posts

പാചക വാതകവില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന്‌ കൂട്ടിയത്‌ 101 രൂപ

Aswathi Kottiyoor

കേരളത്തില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി; ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കും; തീരുമാനം കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍

Aswathi Kottiyoor

ഡാം തുറക്കല്‍ വിദഗ്ധ സമിതി തീരുമാനിക്കും: ഉന്നത തല യോഗത്തില്‍ തീരുമാനം

Aswathi Kottiyoor
WordPress Image Lightbox