23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഒ​രു​ല​ക്ഷം സം​രം​ഭ​ങ്ങ​ളും വീ​ടും വാ​​​ഗ്ദാ​​​നം ചെ​​​യ്ത് ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ന്‍റെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​നം.
Kerala

ഒ​രു​ല​ക്ഷം സം​രം​ഭ​ങ്ങ​ളും വീ​ടും വാ​​​ഗ്ദാ​​​നം ചെ​​​യ്ത് ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ന്‍റെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​നം.

സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​രു​​​ല​​​ക്ഷം സം​​​രം​​​ഭ​​​ങ്ങ​​​ളും പാ​​​ർ​​​പ്പി​​​ട​​​മി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് ഒ​​​രു​​​ല​​​ക്ഷം വീ​​​ടുകളും വാ​​​ഗ്ദാ​​​നം ചെ​​​യ്ത് ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ന്‍റെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​നം.

പ്രീ-​​​ഫാ​​​ബ് സാ​​​ങ്കേ​​​തി​​​കവി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഒ​​​രു​​​ല​​​ക്ഷം വീ​​​ടു​​​ക​​​ളും 30 ഭ​​​വ​​​ന സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ളും നി​​​ർ​​​മി​​​ക്കും. എ​​​ല്ലാ​​​വ​​​ർ​​​ക്കും വീ​​​ട് എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ‘മ​​​ന​​​സോ​​​ടി​​​ത്തി​​​രി മ​​​ണ്ണ്’ എ​​​ന്ന പു​​​തി​​​യ സം​​​രം​​​ഭ​​​വും സ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നും ഗ​​​വ​​​ർ​​​ണ​​​ർ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. ഒ​​​രു മ​​​ണി​​​ക്കൂ​​​റി​​​ല​​​ധി​​​കം നീ​​​ണ്ട ഗ​​​വ​​​ർ​​​ണ​​​റു​​​ടെ പ്ര​​​സം​​​ഗ​​​ത്തി​​​ലെ മ​​​റ്റു പ്ര​​​ധാ​​​ന പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ ചു​​​വ​​​ടെ:

►സം​​​സ്ഥാ​​​ന​​​ത്ത് 2022-23ൽ 1050 ​​​ല​​​ക്ഷം വ്യ​​​ക്തി​​​ഗ​​​ത തൊ​​​ഴി​​​ൽദി​​​ന​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കും. എം​​​ജി​​​എ​​​ൻ​​​ആ​​​ർ​​​ഇ​​​ജി​​​സ്, അ​​​യ്യ​​​ങ്കാ​​​ളി ന​​​ഗ​​​ര തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​ക​​​ൾ എ​​​ന്നി​​​വ മു​​​ഖേ​​​ന 16 ല​​​ക്ഷം കു​​​ടും​​​ബ​​​ങ്ങ​​​ളെ സ​​​ഹാ​​​യി​​​ക്കും.

►പ്രാ​​​ദേ​​​ശി​​​ക കാ​​​ർ​​​ഷി​​​കോത്പ​​​ന്ന​​​ത്തി​​​ൽനി​​​ന്നു വീ​​​ഞ്ഞ്, വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യം എ​​​ന്നി​​​വ​​​യു​​​ടെ ഉ​​​ത്പാ​​​ദ​​​നം.

►2025 ഓ​​​ടെ പു​​​ന​​​രു​​​പ​​​യോ​​​ഗ സ്രോ​​​ത​​​സു​​​ക​​​ളി​​​ൽനി​​​ന്ന് 1000 മെ​​​ഗാ​​​വാ​​​ട്ട് ഊ​​​ർ​​​ജോത്പാ​​​ദ​​​നം ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു.

►ഇ​​​ടു​​​ക്കി, ശ​​​ബ​​​രി​​​ഗി​​​രി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ പ​​​വ​​​ർ ഹൗ​​​സി​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കും.

►പ​​​ര​​​ന്പ​​​രാ​​​ഗ​​​ത വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വി​​​പ​​​ണ​​​നം ചെ​​​യ്യു​​​ന്ന​​​തി​​​ന് ഇ -​​​കൊ​​​മേ​​​ഴ്സ് പോ​​​ർ​​​ട്ട​​​ൽ.

►തൊ​​​ടു​​​പു​​​ഴ​​​യി​​​ൽ സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന പാ​​​ർ​​​ക്ക്.

►മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ ഡാം നിർമിക്കും. ​ത​മി​ഴ്നാ​ടി​ന് ജ​ലം ഉ​റ​പ്പു​വ​രു​ത്തും.

►പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്കാ​​​യി വെ​​​ർ​​​ച്വൽ എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ച്, ഓ​​​ണ്‍​ലൈ​​​ൻ പോ​​​ർ​​​ട്ട​​​ൽ.

►പ്രി​​​ഡി​​​ക്ടീ​​​വ് ഗ​​​വേ​​​ണൻസ് സം​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​പ്പാ​​​ക്കും. ഇ​​​തി​​​ലൂ​​​ടെ പൗ​​​ര​​​ന്മാ​​​ർ​​​ക്ക് നി​​​യമ​​​പ​​​ര​​​മാ​​​യ രേ​​​ഖ​​​ക​​​ൾ അ​​​വ​​​രു​​​ടെ ഡി​​​ജി​​​റ്റ​​​ൽ വോ​​​ൾ​​​ട്ടി​​​ൽ സ്വീ​​​ക​​​രി​​​ക്കാ​​​ൻ പ്രാ​​​പ്ത​​​മാ​​​ക്കും.

►ലൈ​​​ഫ് മി​​​ഷ​​​ൻ മു​​​ഖേ​​​ന പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ഭാ​​​ഗ​​​ത്തി​​​ന് 6000 വീ​​​ടു​​​ക​​​ൾ 2022-ൽ ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കും.

►സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​ക സ​​​ന്പൂ​​​ർ​​​ണ ഗോ​​​ത്ര ​​​ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്താ​​​യ ഇ​​​ട​​​മ​​​ല​​​ക്കു​​​ടി​​​ക്കാ​​​യി വി​​​ക​​​സ​​​ന പാ​​​ക്കേ​​​ജ്.

►അ​​​ട്ട​​​പ്പാ​​​ടി, വ​​​യ​​​നാ​​​ട്, ഇ​​​ടു​​​ക്കി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഗോ​​​ത്ര​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഫാം ​​​ടൂ​​​റി​​​സം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​ൻ പ​​​ദ്ധ​​​തി

►ജ​​​യി​​​ൽമോ​​​ചി​​​ത​​​രാ​​​കു​​​ന്ന സ്ത്രീ​​​ക​​​ളു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നാ​​​യി പ്ര​​​ത്യേ​​​ക പ​​​ദ്ധ​​​തി.

►ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് കൂ​​​ടു​​​ത​​​ൽ ഗു​​​ണ​​​പ്ര​​​ദ​​​മാ​​​യ വി​​​ള​​​ ഇ​​​ൻ​​​ഷു​​​റ​​​ൻ​​​സ് പ​​​ദ്ധതി.

►റോ​​​ഡ് സു​​​ര​​​ക്ഷ​​​യ്ക്ക് പ്രാ​​​ധാ​​​ന്യം ന​​​ല്കു​​​ക​​​യും കാ​​​ൽ​​​ന​​​ട സൗ​​​ഹൃ​​​ദ ന​​​ട​​​പ്പാ​​​ത​​​ക​​​ൾ, സൈ​​​ക്കി​​​ൾ ട്രാ​​​ക്കു​​​ക​​​ൾ, തെ​​​രു​​​വോ​​​ര ഫ​​​ർ​​​ണി​​​ച്ച​​​ർ എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ‘സ്ട്രീ​​​റ്റ്സ് ഫോ​​​ർ ഓ​​​ൾ’ എ​​​ന്ന ആ​​​ശ​​​യം ന​​​ട​​​പ്പാ​​​ക്കും.

►സം​​​സ്ഥാ​​​ന​​​ത്തെ ഹൈ​​​വേ​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വ​​​ഴി​​​യോ​​​ര​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ വി​​​ക​​​സ​​​ന​​​വും മ​​​ൾ​​​ട്ടി​​​ലെ​​​വ​​​ൽ പാ​​​ർ​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​മാ​​​ണ​​​വും.

►ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രു​​​ടെ സ​​​മ​​​ഗ്ര പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നാ​​​യി അ​​​ന്താ​​​രാ​​​ഷ്‌ട്ര നി​​​ല​​​വാ​​​ര​​​മു​​​ള്ള മൂ​​​ന്നു പു​​​ന​​​ര​​​ധി​​​വാ​​​സ വി​​​ല്ലേ​​​ജു​​​ക​​​ൾ സ്ഥാ​​​പി​​​ക്കും.

►ഓ​​​ട്ടി​​​സം സ്പെ​​​ക്ട്രം ഡി​​​സോ​​​ർ​​​ഡ​​​ർ ഉ​​​ള്ള കു​​​ട്ടി​​​ക​​​ളു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​​​​ൾ​​​ക്കാ​​​യി റ​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ കെ​​​യ​​​ർ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കും.

►2020 ലെ ​​​ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യ​​​വു​​​മാ​​​യി വി​​​യോ​​​ജി​​​പ്പു​​​ള്ള മേ​​​ഖ​​​ല​​​ക​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് മ​​​ത​​​നി​​​ര​​​പേ​​​ക്ഷ​​​ത​​​യ്ക്കു പ്രാ​​​ധാ​​​ന്യം ന​​​ല്കി സം​​​സ്ഥാ​​​ന​​​ത്ത് പാ​​​ഠ്യ​​​പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കും.

►സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം ഇ.​​​വി. ചാ​​​ർ​​​ജിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ ബൃ​​​ഹ​​​ത് ശൃം​​​ഖ​​​ല സ​​​ജ്ജ​​​മാ​​​ക്കും

►ശു​​​ദ്ധീ​​​ക​​​രി​​​ച്ച ജ​​​ലം ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത സം​​​സ്ഥാ​​​ന​​​ത്തെ 10 മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളി​​​ൽ ജ​​​ല​​​ശു​​​ദ്ധീ​​​ക​​​ര​​​ണ പ്ലാ​​​ന്‍റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കും.

►പ്ര​​​ള​​​യം, മി​​​ന്ന​​​ൽ ഇ​​​വ രൂ​​​ക്ഷ​​​മാ​​​കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ഹൈ​​​ഡ്രോ-​​​മെ​​​റ്റി​​​യോ​​​റേ​​​ാള​​​ജി​​​ക്ക​​​ൽ സ്റ്റേ​​​ഷ​​​നു​​​ക​​​ളും പ്ര​​​ള​​​യ​​​മു​​​ന്ന​​​റി​​​യി​​​പ്പ് സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഒ​​​രു​​​ക്കും.

►സ്മാ​​​ർ​​​ട്ട് റേ​​​ഷ​​​ൻ കാ​​​ർ​​​ഡ് മു​​​ഖേ​​​ന 5000 രൂ​​​പ വ​​​രെ​​​യു​​​ള്ള ബാ​​​ങ്കിം​​​ഗ് സേ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു.

►ഡി​​​ജി​​​റ്റ​​​ൽ അ​​​ഡിക്‌ഷ​​​ൻ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് കൗ​​​ണ്‍​സലിം​​​ഗ് ന​​​ല്കു​​​ന്ന​​​തി​​​നാ​​​യി നാ​​​ല് പോ​​​ലീ​​​സ് റേ​​​ഞ്ചു​​​ക​​​ളി​​​ൽ ഡി​​​ജി​​​റ്റ​​​ൽ ഡി-​​​അ​​​ഡി​​​ക്‌ഷ​​​ൻ സെ​​​ന്‍റ​​​റു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും.

►ട്രാ​​​ഫി​​​ക് പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കാ​​​യി വാ​​​ഹ​​​ന​​​ങ്ങ​​​ൾ നി​​​റു​​​ത്തി​​​യി​​​ടു​​​ന്നി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പുവ​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യി ‘ട്രാ​​​ഫി​​​ക് ചെ​​​ക്കിം​​​ഗ് ടു ​​​ഫൈ​​​ൻ പേ​​​മെ​​​ന്‍റ് ’ സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം ഡി​​​ജി​​​റ്റ​​​ലാ​​​ക്കും.

►ഭൂ​​​ര​​​ഹി​​​ത​​​രാ​​​യ, അ​​​ർ​​​ഹ​​​രാ​​​യ എ​​​ല്ലാ​​​വ​​​ർ​​​ക്കും പ​​​ട്ട​​​യം.

►ഒ​​​ന്നി​​​ൽ കൂ​​​ടു​​​ത​​​ൽ സ​​​ർ​​​വേ ന​​​ന്പ​​​രു​​​ക​​​ളി​​​ലും ത​​​ണ്ട​​​പ്പേ​​​ർ ന​​​ന്പ​​​രു​​​ക​​​ളി​​​ലും ഭൂ​​​മി കൈ​​​വ​​​ശം വച്ചി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്ക് ഒ​​​രു യുണീക് ഐ​​​ഡ​​​ന്‍റി​​​ഫി​​​ക്കേ​​​ഷ​​​ൻ ന​​​ന്പ​​​ർ ല​​​ഭ്യ​​​മാ​​​ക്കാ​​​നാ​​​യി യൂ​​​ണി​​​ക് ത​​​ണ്ട​​​പ്പേ​​​ർ സി​​​സ്റ്റം സം​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​പ്പാ​​​ക്കും.

►2008 ലെ ​​​നെ​​​ൽ​​​വ​​​യ​​​ൽ ത​​​ണ്ണീ​​​ർ​​​ത്ത​​​ട സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മം ക​​​ർ​​​ശ​​​ന​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കും.

►സ്വ​​​കാ​​​ര്യ വ്യ​​​വ​​​സാ​​​യ പാ​​​ർ​​​ക്ക് പ​​​ദ്ധ​​​തി ഈ ​​​വ​​​ർ​​​ഷം. പാ​​​ർ​​​ക്കി​​​ൽ അ​​​ടി​​​സ്ഥാ​​​നസൗ​​​ക​​​ര്യ​​​ വി​​​ക​​​സ​​​ന​​​ത്തി​​​ന് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ഹാ​​​യം.

Related posts

പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല മി​ക​വോ​ടെ മു​ന്നോ​ട്ട്: വി. ​ശി​വ​ൻ​കു​ട്ടി

Aswathi Kottiyoor

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി

Aswathi Kottiyoor

കോവിഡ്: കേരളത്തിൽ പുതിയ ഉപവകഭേദം കൂടിവരുന്നതായി കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox