24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • റമദാന് മുമ്പ്​ കോവിഡ്​ താഴ്​ന്ന നിലയി​ലെത്തും -ആരോഗ്യ വിദഗ്​ധൻ
Kerala

റമദാന് മുമ്പ്​ കോവിഡ്​ താഴ്​ന്ന നിലയി​ലെത്തും -ആരോഗ്യ വിദഗ്​ധൻ

രാ​ജ്യ​ത്തെ കോ​വി​ഡ്​ കേ​സു​ക​ളു​ടെ മൂ​ർ​ധ​ന്യാ​വ​സ്ഥ ക​ഴി​ഞ്ഞു​വെ​ന്നും വ​രും ആ​ഴ്ച​ക​ളി​ൽ അ​ണു​ബാ​ധ​ക​രു​ടെ കാ​ര്യ​ത്തി​ൽ ക്ര​മാ​നു​ഗ​ത​മാ​യ മാ​റ്റം ഉ​ണ്ടാ​കു​മെ​ന്നും സു​ൽ​ത്താ​ൻ ഖാ​ബൂ​സ് യൂ​നി​വേ​ഴ്‌​സി​റ്റി​യി​ലെ (എ​സ്‌.​ക്യൂ) കോ​ള​ജ് ഓ​ഫ് മെ​ഡി​സി​നി​ലെ അ​സി​സ്റ്റ​ന്‍റ്​ പ്ര​ഫ​സ​റും എ​സ്‌​ക്യൂ ഹോ​സ്പി​റ്റ​ലി​ലെ പ​ക​ർ​ച്ച​വ്യാ​ധി ക​ൺ​സ​ൽ​ട്ട​ന്‍റു​മാ​യ ഡോ. ​സാ​യി​ദ് അ​ൽ ഖ​ത്താ​ബ് അ​ൽ ഹി​നാ​യ് പ്രാ​ദേ​ശി​ക പ​ത്ര​ത്തി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​റി​യി​ച്ചു. റ​മ​മ​ദാ​നി​ന് ഏ​ക​ദേ​ശം നാ​ലോ ആ​റോ ആ​ഴ്‌​ച മു​മ്പ് അ​ണു​ബാ​ധ താ​ഴ്ന്ന​നി​ല​യി​ലെ​ത്തും. പ​ക്ഷേ, മു​ൻ​ക​രു​ത​ൽ കു​റ​ഞ്ഞാ​ൽ വീ​ണ്ടും ഉ​യ​ർ​ന്നേ​ക്കാ​മെ​ന്ന്​ അ​​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​ന്ത്ര​ണം കു​റ​ച്ച​തി​ന്​ ശേ​ഷം ഡെ​ൻ​മാ​ർ​ക്ക്​​പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ കേ​സു​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.

കു​ത്തി​വെ​പ്പി​ലൂ​ടെ​യും മു​ൻ​കാ​ല അ​ണു​ബാ​ധ​ക​ളി​ലൂ​ടെ​യും ആ​ളു​ക​ൾ നേ​ടി​യെ​ടു​ത്ത പ്ര​തി​രോ​ധ​ശേ​ഷി കാ​ര​ണം കോ​വി​ഡി​ന്‍റെ തീ​വ്ര​ത കു​റ​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ്​ ബാ​ധി​ച്ച​വ​രി​ൽ 99 ശ​ത​മാ​നം ആ​ളു​ക​ളി​ലും ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​സ്ക് ധ​രി​ക്കു​ക, കൈ ​ക​ഴു​കു​ക, പ്ര​ത​ല​ങ്ങ​ൾ അ​ണു​മു​ക്ത​മാ​ക്കു​ക, സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കു​ക, വാ​യു​സ​ഞ്ചാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് സാ​ധ്യ​മാ​യ ഇ​ട​ങ്ങ​ളി​ൽ ജ​ന​ലു​ക​ൾ തു​റ​ന്നി​ടു​ക, കോ​വി​ഡ്​ ബാ​ധി​ത​രു​മാ​യു​ള്ള സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ മു​ൻ​ക​രു​ത​ലു​ക​ൾ എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്നും ഡോ​ക്ട​ർ ഓ​ർ​മി​പ്പി​ച്ചു. കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​ധ്യ​മാ​കു​ന്ന എ​ല്ലാ​വ​രും ബൂ​സ്റ്റ​ർ ഡോ​സ​ട​ക്ക​മു​ള്ള വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

Related posts

തീർപ്പു കാത്ത് 7.5 ല​ക്ഷ​ത്തോ​ളം “ജീ​വി​ത​ങ്ങ​ൾ’; സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ലക്ഷക്കണക്കിന് ഫ​യ​ലു​ക​ൾ കെട്ടിക്കിടക്കുന്നു

Aswathi Kottiyoor

അവിവാഹിതരോ വിവാഹിതരോ ആയ എല്ലാ സ്ത്രീകൾക്കും സുരക്ഷിതമായ ഗർഭച്ഛിദ്രത്തിന് അർഹതയുണ്ട്: സുപ്രീംകോടതി.*

Aswathi Kottiyoor

തൊണ്ടിയിൽ സെന്റ് ജോൺസ് യു. പി.യിൽ സ്കൂൾ പച്ചക്കറി കൃഷിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു.

Aswathi Kottiyoor
WordPress Image Lightbox