24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സർക്കാർ വാർഷികം : നേട്ടം ഉണ്ടാക്കും, പറയും
Kerala

സർക്കാർ വാർഷികം : നേട്ടം ഉണ്ടാക്കും, പറയും

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം രണ്ടു മാസത്തെ വിവിധ പരിപാടികളോടെ ആഘോഷിക്കും. കൂടുതൽ ജനകീയ പരിപാടികൾ പ്രഖ്യാപിച്ചും നടപ്പാക്കിയ പദ്ധതികൾ ജനങ്ങളെ അറിയിച്ചുമാകും ആഘോഷങ്ങൾ. ഏപ്രിൽ ആദ്യവാരം കണ്ണൂരിൽ തുടങ്ങി മെയ് അവസാനം തിരുവനന്തപുരത്ത് സമാപിക്കും.
പ്രധാന കേന്ദ്രങ്ങളിൽ വിവര പൊതുജന സമ്പർക്കവകുപ്പിന്റെ നേതൃത്വത്തിൽ പ്രദർശനം സംഘടിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രി അധ്യക്ഷനായി സംഘാടകസമിതി രൂപീകരിക്കും. സർക്കാരിന്റെ ഒരു വർഷത്തെ നേട്ടങ്ങളും രാജ്യത്ത്‌ മുന്നിലെത്തിയതിന്റെ ചരിത്രവും അംഗീകാരങ്ങളും പ്രദർശനത്തിലുണ്ടാകും. വിവിധ വകുപ്പുകളുടെ പ്രവർത്തനം പൊതുജനങ്ങൾക്ക് ഉപയുക്തമാകുന്നവിധവും ചിത്രീകരിക്കും. വിനോദ വാണിജ്യപരിപാടികളും ഉണ്ടാകും.
വാർഷികത്തിനു മുന്നോടിയായി നൂറുദിന പരിപാടി പ്രഖ്യാപിച്ചിരുന്നു. മെയ്‌ 20ന്‌ അവസാനിക്കുന്ന പരിപാടിയിൽ 17,183.89 കോടി രൂപ വകയിരുത്തലിൽ 1557 പദ്ധതിയാണ്‌ നടപ്പാക്കുക. വൈദ്യുതി വകുപ്പ്–- 5,87,000, ജലവിഭവ വകുപ്പ്–-3,91,282, തദ്ദേശവകുപ്പ്–- 7,73,669 എന്നിങ്ങനെ തൊഴിൽദിനം സൃഷ്ടിക്കും. ഇതിനു പുറമെ 4,64,714 തൊഴിലവസരം സൃഷ്ടിക്കും. എല്ലാ നിയമസഭാ മണ്ഡലത്തിലും 100 കുടുംബത്തിന്‌ വീതവും 30,000 സർക്കാർ ഓഫീസിലും കെ ഫോൺ കണക്‌ഷൻ. ലൈഫിൽ 20,000 വീടും മൂന്ന് ഭവനസമുച്ചയവും. 15,000 പേർക്ക് പട്ടയം. 10,000 ഹെക്ടറിൽ ജൈവകൃഷി. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് നിർമാണപദ്ധതിയുടെ ഭാഗമായുള്ള 1500 റോഡിന്റെ ഉദ്ഘാടനം തുടങ്ങിയവ നടപ്പാക്കും.ഒന്നാം പിണറായി സർക്കാർ രണ്ടു തവണയും ഈ സർക്കാർ ഒരു തവണയും നൂറുദിന പരിപാടി പ്രഖ്യാപിച്ച് സമയബന്ധിതമായി നടപ്പാക്കി.മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയ്‌ക്കുപോയശേഷം ആദ്യമായാണ്‌ നേരിട്ട്‌ മന്ത്രിസഭാ യോഗം ചേർന്നത്‌.
കെഎസ്‌ഐഇയിൽ ശമ്പള പരിഷ്‌കരണം
കെഎസ്‌ഐഇ (കേരള സ്റ്റേറ്റ് ഇന്റസ്ട്രിയൽ എന്റർപ്രൈസസ്‌) ജീവനക്കാരുടെ ഒമ്പതാമത്തെയും പത്താമത്തെയും ശമ്പള പരിഷ്‌കരണം നടപ്പാക്കും. തിരുവനന്തപുരം, കോഴിക്കോട്‌ കാർഗോ, ബിസിനസ്‌ സെന്റർ, ഹെഡ്‌ ഓഫീസ്‌ എന്നിവിടങ്ങളിലെ 48 ജീവനക്കാർക്ക്‌ പ്രയോജനം ലഭിക്കും. 10 വർഷത്തിനുശേഷമാണ്‌ ശമ്പളം പരിഷ്‌കരിക്കുന്നത്‌.
ജെ ബി കോശി കമീഷൻ കാലാവധി നീട്ടി
ജസ്റ്റിസ് ജെ ബി കോശി കമീഷന്റെ കാലാവധി 2023 ഫെബ്രുവരി 23 വരെ നീട്ടി. ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നോക്കാവസ്ഥയും ക്ഷേമവുമായി ബന്ധപ്പെട്ട പരിഗണനാ വിഷയങ്ങളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച കമീഷനാണിത്‌.
തസ്‌തിക ഉയർത്തും
പൊലീസിലെ മൂന്ന് ആർമെറർ കോൺസ്റ്റബിൾ തസ്‌തിക ആർമെറർ ഹവിൽദാർ തസ്‌തികയാക്കി ഉയർത്തും. ഇവരെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൽ നിയമിക്കും.

രാജ്ഭവനിൽ ഫോട്ടോഗ്രാഫർ
രാജ്ഭവനിൽ ഫോട്ടോഗ്രാഫറുടെ തസ്‌തിക സൃഷ്‌ടിക്കും. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പി ദിലീപ്‌കുമാറിനെ ​ഗവർണറുടെ ശുപാർശപ്രകാരം സ്ഥിരപ്പെടുത്തും.

ഇനി ‘പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ’
പൊതുവിതരണ വകുപ്പിന്റെ പേര് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് എന്നാക്കും. പൊതുവിതരണ ഡയറക്ടർ, പൊതുവിതരണ കമീഷണർ തസ്തികകൾ സംയോജിപ്പിച്ച് പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണർ എന്നാകും.

Related posts

കോവിഡ് വായുവിലൂടെ ആറടി ദൂരത്തിനപ്പുറവും പടരാമെന്ന് മുന്നറിയിപ്പ്………

Aswathi Kottiyoor

8 മാസം , അരലക്ഷം 
ഇലക്‌ട്രിക്‌ വാഹനങ്ങൾ ; കേരളം രണ്ടാമത്

Aswathi Kottiyoor

ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി; റിയാലിറ്റി ഷോ താരം പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox