22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേന്ദ്രം ഡീസൽ വില കുത്തനെ കൂട്ടി
Kerala

കേന്ദ്രം ഡീസൽ വില കുത്തനെ കൂട്ടി

കെഎസ്‌ആർടിസി ഉൾപ്പെടെ ബൾക്ക്‌ പർച്ചേസ്‌ വിഭാഗത്തിനുള്ള ഡീസൽ വില എണ്ണ കമ്പനികൾ കുത്തനെ കൂട്ടി. ലിറ്ററിന്‌ 6.73 രൂപയാണ്‌ ഒറ്റയടിക്ക്‌ കൂട്ടിയത്‌. കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം കെഎസ്‌ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലേക്ക്‌ തള്ളിവിടും. ദിവസം 50,000 ലിറ്ററിൽ കൂടുതൽ ഡീസൽ ഉപയോഗിക്കുന്നവർക്കുള്ള വിലയാണ്‌ കൂട്ടിയത്‌. വൈദ്യുതി നിലയങ്ങൾ, വ്യവസായശാലകൾ എന്നിവർക്കും വിലവർധന തിരിച്ചടിയാണ്‌. അഞ്ച്‌ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്‌ നടക്കുന്ന പശ്‌ചാത്തലത്തിൽ ഇന്ധനവിലപൊതുവായിവർധിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്‌ നരേന്ദ്രമോദി സർക്കാരിന്റെ ഈ വളഞ്ഞ വഴിയുള്ള കൊള്ള.

പുതിയ വിലപ്രകാരം ഒരു ലിറ്റർ ഡീസലിന് 98.15 രൂപ കെഎസ്ആർടിസി ഉൾപ്പെടെയുള്ളവർ നൽകണം. സ്വകാര്യ പമ്പുകളിൽ ഡീസൽ ലിറ്ററിന്‌ 91.42 രൂപയ്ക്ക് ലഭിക്കുമെന്നിരിക്കെയാണ്‌ ഈ കൊള്ള.

Related posts

കേരളത്തിൽ ഇത്തവണ 30% മഴയുടെ കുറവുണ്ടായതായി കാലാവസ്ഥ നിരീക്ഷണ വിഭാഗം

Aswathi Kottiyoor

മുഖ്യമന്ത്രി പിണറായി വിജയൻ ഉപരാഷ്ട്രപതിയെ സന്ദർശിച്ചു

Aswathi Kottiyoor

കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ദൗത്യസംഘാംഗം മരിച്ചു

Aswathi Kottiyoor
WordPress Image Lightbox