24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കേരളത്തിലും തമിഴ്‌നാട്ടിലും അടുത്ത 5 ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത
Kerala

കേരളത്തിലും തമിഴ്‌നാട്ടിലും അടുത്ത 5 ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത

കേരളത്തിലും തമിഴ്‌നാട്ടിലും അടുത്ത അഞ്ച് ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മീറ്റിയറോളജിക്കല്‍ ഡിപ്പാര്‍ട്‌മെന്റ്.

തമിഴ്നാട് തീരം വഴി വടക്കുകിഴക്കന്‍ കാറ്റ് പ്രവേശിക്കുന്നതിനാല്‍ തമിഴ്‌നാടിന്റെ തീരപ്രദേശത്തും ലക്ഷദ്വീപിലും അടുത്ത രണ്ട് ദിവസങ്ങളില്‍ മഴ ഉണ്ടാകുമെന്നും ഐഎംഡി പ്രവചിക്കുന്നു.

അതേസമയം ജമ്മു കശ്മീര്‍, ലഡാക്, ഗില്‍ജിത്ബാള്‍ട്ടിസ്ഥാന്‍ മേഖല, മുസഫറാബാദ് എന്നിവിടങ്ങളില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ സമാനമായ കാലാവസ്ഥയാണ് ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും പ്രതീക്ഷിക്കുന്നത്.

ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സാന്നിധ്യത്താല്‍ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളില്‍ വരുന്ന മൂന്ന് ദിവസങ്ങളില്‍ ഇടിയോടും മിന്നലോടും കൂടിയ വ്യാപക മഴയ്ക്കും സാധ്യതയുണ്ട്.

അടുത്ത അഞ്ച് ദിവസങ്ങളില്‍ ബംഗാള്‍, സിക്കിം എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 20 ന് ഒഡീഷ, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ സമാനമായ കാലാവസ്ഥയും അനുഭവപ്പെടാം. ഫെബ്രുവരി 18, 19,20 എന്നീ തീയതികളില്‍ വിദര്‍ഭ, മധ്യപ്രദേശ് ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി മുന്നറിയിപ്പ് നല്‍കി.

Related posts

മത്സ്യത്തൊഴിലാളികൾക്ക്‌‌ മണ്ണെണ്ണയില്ലെന്ന് കേന്ദ്രം ; കേരളത്തിന്റെ ആവശ്യത്തിൽ കൈമലർത്തി കേന്ദ്രസർക്കാർ .

Aswathi Kottiyoor

അറിവാണ് സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നത്; വിജയദശമി ആശംസകൾ നേർന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

സ്‌കൂൾകെട്ടിടങ്ങൾ നിർമിക്കാൻ 3000 കോടി അനുവദിച്ചു: മന്ത്രി ശിവന്‍കുട്ടി

Aswathi Kottiyoor
WordPress Image Lightbox