മന്ത്രിസഭാ യോഗത്തിൽ ലോകായുക്ത നിയമഭേദഗതിയിൽ എതിർപ്പ് അറിയിച്ച് സിപിഐ മന്ത്രിമാർ. ഭേദഗതിയെ കുറിച്ച് ചര്‍ച്ച നടത്താനുള്ള അവസരം ലഭിച്ചില്ലെന്ന് സിപിഐ മന്ത്രിമാര്‍ പരാതിപ്പെട്ടു.
മുന്നറിയിപ്പില്ലാതെ ലോകായുക്ത ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിനാല്‍ ഭേദഗതിയെ കുറിച്ച് പഠിക്കാന്‍ അവസരം ലഭിച്ചില്ലെന്നാണ് മന്ത്രിമാരുടെ പരാതി. എന്നാല്‍ അജന്‍ഡ നിശ്ചയിക്കുന്ന കാബിനറ്റ് നോട്ട് നേരത്തെ തന്നെ നല്‍കിയിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
കാബിനറ്റ് നോട്ടില്‍ നിന്നും സിപിഐ മന്ത്രിമാര്‍ ഇക്കാര്യം അറിയുകയും വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ടാകുമെന്നാണ് കരുതിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.