22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • കൊച്ചി മെട്രോയുടെ തൂണിന് നേരിയ ചരിവ്; ഗുരുതരമല്ലെന്ന് അധികൃതര്‍, പരിശോധന നടത്തി
Kerala

കൊച്ചി മെട്രോയുടെ തൂണിന് നേരിയ ചരിവ്; ഗുരുതരമല്ലെന്ന് അധികൃതര്‍, പരിശോധന നടത്തി


കൊച്ചി: കൊച്ചി മെട്രോയുടെ തൂണിന് നേരിയ ചെരിവ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് പത്തടിപ്പാലത്തെ തൂണിന് ചുറ്റമുള്ള മണ്ണുനീക്കി പരിശോധന നടത്തി. തകരാര്‍ ഗൗരവമുള്ളതല്ലെന്നും മെട്രോ സര്‍വീസിനെ ഇത് ബാധിക്കില്ലെന്നും മെട്രോ അധികൃതര്‍ പറഞ്ഞു.

ആലുവയ്ക്കും പത്തടിപ്പാലത്തിനും ഇടയില്‍ 347-ാം നമ്പര്‍ തൂണിന്റെ മുകളിലാണ് ചെരിവ് വന്നത്. കെഎംആര്‍എല്ലിന്റേയും ഡിഎംആര്‍സി എഞ്ചിനീയര്‍മാരുടേയും നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്. രണ്ടാഴ്ച മുന്‍പാണ് ചെരിവ് ഉണ്ടോ എന്ന സംശയം ഉയര്‍ന്നത്. മെട്രോ കടന്നുപോവുന്ന ഭാഗത്തെ ഭൂമിക്ക് എന്തെങ്കിലും മാറ്റം സംഭവിച്ചോ എന്നതടക്കമുള്ള കാര്യങ്ങളാണ് ഇപ്പോള്‍ അധികൃതര്‍ പരിശോധിക്കുന്നത്.

Related posts

സ്വര്‍ണ വില കുറഞ്ഞു

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

സം​സ്ഥാ​ന​ത്തി​ന് 3.79 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി

Aswathi Kottiyoor
WordPress Image Lightbox