അടയ്ക്കാത്തോട്: അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമം മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടം നിർവഹിച്ചു. പൊതുസമ്മേളനം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തിന് മാർ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു. കോർപറേറ്റ് മാനേജർ ഫാ. സിജോ ഇളംകുന്നപ്പുഴ പദ്ധതി വിശദീകരണം നടത്തി. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ കീഴേത്ത്, മുഖ്യാധ്യാപകൻ വി.സി ജോൺസൺ എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ ലിസി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ മേരിക്കുട്ടി ജോൺസൺ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ്, മെംബർമാരായ ബിനു മാനുവൽ,ഷാന്റി സജി, ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമ്മി, പിടിഎ പ്രസിഡന്റ് ബെന്നി അറയ്ക്കമാലിൽ എന്നിവർ പങ്കെടുത്തു.