23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • റോഡ് പണികളേക്കുറിച്ച് തത്സമയ വിവരങ്ങള്‍; വകുപ്പിന്‍റെ പ്രവർത്തനം ഇനി മന്ത്രിയുടെ വിരല്‍ത്തുമ്പില്‍
Kerala

റോഡ് പണികളേക്കുറിച്ച് തത്സമയ വിവരങ്ങള്‍; വകുപ്പിന്‍റെ പ്രവർത്തനം ഇനി മന്ത്രിയുടെ വിരല്‍ത്തുമ്പില്‍

പൊതുമരാമത്ത് വകുപ്പിലെ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ തത്സമയം അറിയാന്‍ കഴിയുന്ന ഇന്‍ട്രാക്റ്റീവ് ഇന്റലിജന്‍സ് പാനല്‍ (ഐഐപി) സംവിധാനം മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ ഓഫീസില്‍ ആരംഭിച്ചു. പൊതുമരാമത്ത് പ്രവൃത്തികളുടേയും ടൂറിസം കേന്ദ്രങ്ങളുടേയും വിവരങ്ങള്‍ ഈ സംവിധാനത്തിലൂടെ തത്സമയം അറിയാന്‍ കഴിയും. ഇതോടെ ഓരോ പദ്ധതികളുടേയും വിലയിരുത്തല്‍ അനായാസം നടത്താനാവും.

ഒരു റോഡിന്റെ നിര്‍മാണം എപ്പോള്‍ പൂര്‍ത്തിയാകും, പദ്ധതി ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്, മന്ത്രി സ്ഥലം സന്ദര്‍ശിച്ച ശേഷം നിര്‍മാണത്തില്‍ എത്രത്തോളം പുരോഗതിയുണ്ടായി, സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നടപ്പിലായോ തുടങ്ങിയ എല്ലാ വിവരങ്ങളും മുന്നിലെത്തും. ഓരോ പദ്ധതികളുടേയും തത്സമയ വീഡിയോയും ചിത്രങ്ങളും കാണാനാകും. പിഡബ്ല്യുഡി ആപ്പിലും സമൂഹമാധ്യമത്തിലും വരുന്ന പരാതികള്‍ അറിഞ്ഞ് നടപടിയെടുക്കാനും ഇത് സഹായിക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ചരിത്രവും വീഡിയോകളും ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related posts

ബസ് പണിമുടക്ക് പിൻവലിച്ചു

Aswathi Kottiyoor

നിയന്ത്രണങ്ങളിലേക്ക് കടക്കാൻ വൈദ്യുതി ബോർഡ്

Aswathi Kottiyoor

ബഫർ സോൺ: മലയോരത്ത് പ്രതിഷേധാഗ്നി, അടക്കാത്തോട്ടിൽ പ്രതിഷേധയോഗവും കർഷക റാലിയും നടത്തി

Aswathi Kottiyoor
WordPress Image Lightbox