രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ അതാത് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ പരിഗണിച്ച് കോവിഡ് നിയന്ത്രണങ്ങളിൽ ആവശ്യമായ ഇളവുകൾ നൽകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് കേസുകള്‍ നിരന്തരം വിലയിരുത്താനും നിര്‍ദ്ദേശമുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രാലയം ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തിലാണ് പുതിയ നിര്‍ദ്ദേശമുള്ളത്. വിദേശ യാത്രക്കാർക്ക് ഉൾപെടെയുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയിട്ടുണ്ട്. രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചിരുന്ന സാഹചര്യത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്കും ചരക്കു നീക്കത്തിനും ഉൾപ്പെടെ ഏർപെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്താം.
ഇളവുകൾ വരുത്തുന്പോഴും പുതിയ കോവിഡ് കേസുകൾ കണ്ടെത്തുന്നതിലും രോഗവ്യാപനം തടയുന്നതിനും ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കണം. ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്, വാക്സിനേഷൻ എന്നിങ്ങനെയുള്ള അഞ്ചിന കർമ പദ്ധതി പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു.