• Home
  • Kerala
  • സ്‌കൂൾ വൃത്തിയാക്കലും അണുനശീകരണവും 19, 20 തീയതികളിൽ; സമൂഹമാകെ അണിചേരണം‐ മന്ത്രി
Kerala

സ്‌കൂൾ വൃത്തിയാക്കലും അണുനശീകരണവും 19, 20 തീയതികളിൽ; സമൂഹമാകെ അണിചേരണം‐ മന്ത്രി

ഫെബ്രുവരി 21ന് മുഴുവൻ കുട്ടികളും സ്‌കൂളിൽ എത്തുന്നതിന് മുന്നോടിയായി 19, 20 തീയതികളിൽ സ്‌കൂൾ വൃത്തിയാക്കലും അണുനശീകരണവും നടക്കും. ഫെബ്രുവരി 21 മുതൽ സ്‌കൂളുകൾ സാധാരണ പോലെ പ്രവർത്തിക്കും. ശുചീകരണ പ്രവർത്തനങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങളിലും സമൂഹമാകെ അണിനിരക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു. ഫർണിച്ചറുകൾക്ക്‌ ക്ഷാമമുള്ള സ്‌കൂളുകളിൽ അവ എത്തിക്കാനും സ്‌കൂൾ ബസുകൾ സജ്ജമാക്കാനും സഹായമുണ്ടാകണം.

സ്‌കൂളുകൾ മുഴുവൻ സമയവും പ്രവർത്തിക്കാനാരംഭിക്കുന്നതിന്റെ മുന്നോടിയായി ഒരുക്കങ്ങൾക്ക് സഹായം തേടി മന്ത്രി വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും വിദ്യാർഥി – യുവജന – തൊഴിലാളി സംഘടനകൾക്കും വിദ്യാഭ്യാസ മേഖലയിലെ സംഘടനകൾക്കും ജനപ്രതിനിധികൾക്കും കത്തയച്ചു. സ്‌കൂ‌ൾ പൂർണമായി പ്രവർത്തിക്കുന്നതിന്‌ മുന്നോടിയായി മന്ത്രി ജില്ലാ കലക്‌ടർമാരുടെ യോഗം വിളിച്ചു. വ്യാഴാഴ്‌ച വൈകീട്ട് നാലിന്‌ ഓൺലൈനായാണ് യോഗം. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർമാർ, പൊതുവിദ്യാഭ്യാസ വകുപ്പിലെ ജില്ലാതല ഓഫീസർമാർ തുടങ്ങിയവരും പങ്കെടുക്കും.

Related posts

റേഷൻ ബില്ലിൽ കേന്ദ്രത്തിന്റെ ലോഗോ ; കേരള സർക്കാർ മുദ്ര പുറത്ത്‌

Aswathi Kottiyoor

സി​ൽ​വ​ർ​ ലൈ​ൻ: റെ​യി​ൽ​വേ ഭൂ​മി​യി​ൽ അ​തി​ർ​ത്തി നി​ർ​ണ​യ​ക്ക​ല്ല് സ്ഥാ​പി​ക്കും

Aswathi Kottiyoor

പ്ലസ്‌ വൺ വിദ്യാർഥികൾക്ക്‌ മന്ത്രിമാരുടെ സ്വീകരണം; ക്ലാസുകൾക്ക്‌ തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox