21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • എയർ ഇന്ത്യ എക്സ്​പ്രസ് ജിദ്ദ-കോഴിക്കോട് സർവിസുകൾ​ പുനരാരംഭിക്കുന്നു
Kerala

എയർ ഇന്ത്യ എക്സ്​പ്രസ് ജിദ്ദ-കോഴിക്കോട് സർവിസുകൾ​ പുനരാരംഭിക്കുന്നു

എയർ ഇന്ത്യ എക്സ്​പ്രസ് ജിദ്ദ-കോഴിക്കോട് സർവിസുകൾ​ പുനരാരംഭിക്കുന്നു ജിദ്ദ: താൽക്കാലികമായി സർവിസ് നിർത്തിവെച്ചിരുന്ന എയർ ഇന്ത്യയുടെ ജിദ്ദ-കോഴിക്കോട് സർവിസുകൾ പുനരാരംഭിക്കുന്നു. എയർ ഇന്ത്യ എക്സ്​പ്രസ്​ വിമാനമാണ് ഈ റൂട്ടിൽ സർവിസ്​ നടത്തുക. ഈ മാസം 21ന് കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്കാണ് ആദ്യ സർവിസ്. രാവിലെ 8.40ന് കോഴിക്കോട്ടുനിന്ന്​ പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12.45ന് ജിദ്ദയിലെത്തും. അന്നേ ദിവസം ഉച്ചക്ക് 1.45ന് ജിദ്ദയിൽനിന്ന്​ പുറപ്പെടുന്ന വിമാനം രാത്രി 9.55ന് കോഴിക്കോട്ടെത്തും. 165 യാത്രക്കാരെ ഉൾക്കൊള്ളുന്ന ചെറിയ വിമാനമായിരിക്കും സർവിസിനായി ഉപയോഗിക്കുക. എക്കണോമി ക്ലാസ് ടിക്കറ്റുകൾ മാത്രമാണുള്ളത്​. ജിദ്ദ-കോഴിക്കോട് റൂട്ടിൽ വളരെ കുറഞ്ഞ നിരക്കാണ് ടിക്കറ്റുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 20, 30, 40 കിലോഗ്രാം ലഗേജുകൾക്ക് യഥാക്രമം 496 റിയാൽ, 546 റിയാൽ, 646 റിയാൽ എന്നിങ്ങനെയാണ് ജിദ്ദ-കോഴിക്കോട് വൺവേ ടിക്കറ്റ് നിരക്കുകൾ. എന്നാൽ, കോഴിക്കോടുനിന്ന് ജിദ്ദയിലേക്കുള്ള ടിക്കറ്റ് നിരക്ക് 1400 റിയാൽ മുതലാണ് ആരംഭിക്കുന്നത്. ടിക്കറ്റുകൾ എയർ ഇന്ത്യ എക്സ്​പ്രസി‍ന്റെ www.airindiaexpress.in എന്ന വെബ്സൈറ്റിലും ജിദ്ദ റിസർവേഷൻ ഓഫിസിലെ 012-2636171 Ext. 111 / 158 / 318 എന്നീ നമ്പറുകളിലും ലഭ്യമാണ്.

Related posts

എ​ല്ലാ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും സൗ​ജ​ന്യ നി​ര​ക്കി​ൽ ബ​സ് യാ​ത്ര

Aswathi Kottiyoor

കാർബൺ ന്യൂട്രാലിറ്റി മേഖലയിൽ കേരളത്തിന്റെ പദ്ധതികളിൽ താൽപ്പര്യമറിച്ച് ലോകബാങ്ക്

Aswathi Kottiyoor

ഭവന സമുന്നതി പദ്ധതി: ബാധ്യതാരഹിത സർട്ടിഫിക്കറ്റ് വേണ്ട

Aswathi Kottiyoor
WordPress Image Lightbox