• Home
  • Kerala
  • നിയമസഭാ സമ്മേളനം ഫെബ്രുവരി 18 ന് ആരംഭിക്കും; സംസ്ഥാന ബജറ്റ് മാര്‍ച്ച് 11ന്
Kerala

നിയമസഭാ സമ്മേളനം ഫെബ്രുവരി 18 ന് ആരംഭിക്കും; സംസ്ഥാന ബജറ്റ് മാര്‍ച്ച് 11ന്

തിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനം ഫെബ്രുവരി 18ന് ആരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുക. തുടര്‍ന്ന് 21-ാം തീയതി തിങ്കളാഴ്‌ച സഭ യോഗം ചേര്‍ന്ന്, സഭാംഗമായിരുന്ന പി ടി തോമസിന്റെ നിര്യാണം സംബന്ധിച്ച റഫറന്‍സ് നടത്തി പിരിയും. ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിലുള്ള ചര്‍ച്ച ഫെബ്രുവരി 22, 23, 24 തീയതികളിലായി നടക്കും. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 10 വരെ സഭ സമ്മേളിക്കുന്നതല്ല.

2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റും മറ്റ് അനുബന്ധ രേഖകളും മാര്‍ച്ച് 11ന് ധനകാര്യ മന്ത്രി സഭയില്‍ അവതരിപ്പിക്കും. മാര്‍ച്ച് 14, 15, 16 തീയതികളിലായി ബജറ്റിനെ സംബന്ധിക്കുന്ന പൊതുചര്‍ച്ച നടക്കുന്നതും മാര്‍ച്ച് 17ന് 2021-22 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യര്‍ത്ഥനകള്‍ സഭ പരിഗണിക്കുന്നതുമാണ്.

2022-23 സാമ്പത്തിക വര്‍ഷത്തെ ആദ്യ നാലുമാസത്തെ ചെലവുകള്‍ നിര്‍വ്വഹിക്കുന്നതിനായുള്ള വോട്ട്-ഓണ്‍-അക്കൗണ്ട് മാര്‍ച്ച് 22-ാം തീയതിയും ഉപധനാഭ്യര്‍ത്ഥകളെയും വോട്ട്-ഓണ്‍ അക്കൗണ്ടിനേയും സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലുകള്‍ യഥാക്രമം മാര്‍ച്ച് 21-ാം തീയതിയും മാര്‍ച്ച് 23-ാം തീയതിയും സഭ പരിഗണിക്കുന്നതുമാണ്.

മാര്‍ച്ച് 21, 23 തീയതികളില്‍ ഗവണ്‍മെന്റ് കാര്യങ്ങള്‍ക്കായി മാറ്റിവയ്ക്കപ്പെട്ടിട്ടുള്ള സമയം എപ്രകാരം വിനിയോഗപ്പെടുത്തണമെന്നതു സംബന്ധിച്ച കാര്യം ഫെബ്രുവരി 21-ാം തീയതി തിങ്കളാഴ്ച ചേരുന്ന കാര്യോപദേശക സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ സഭ തീരുമാനിക്കുന്നതാണ്.

Related posts

13 നിത്യോപയോഗ സാധനങ്ങൾ സപ്ലൈകോ വിൽക്കുന്നത് 2016ലെ വിലയ്ക്ക്: മന്ത്രി ജി ആർ അനിൽ

Aswathi Kottiyoor

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ; ജാഗ്രത നിർദ്ദേശം.*

Aswathi Kottiyoor

ഓൺലൈൻ തൊഴിൽത്തട്ടിപ്പ്: കേരളമാകെ 300 കേസുകൾ .

Aswathi Kottiyoor
WordPress Image Lightbox