24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • 44 പദ്ധതിക്ക്‌ 6943 കോടി ; കിഫ്‌ബിയുടെ അനുമതി
Kerala

44 പദ്ധതിക്ക്‌ 6943 കോടി ; കിഫ്‌ബിയുടെ അനുമതി

പൊതുമരാമത്ത്, ആരോഗ്യ–- വ്യവസായ മേഖലകളിലായി 6943.37 കോടി രൂപയുടെ 44 വികസന പദ്ധതിക്ക്‌ കിഫ്‌ബി ഡയറക്ടർ ബോർഡ്‌ അനുമതി നൽകിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികൾക്ക്‌ 4397.88 കോടി രൂപയാണ്‌ പുതുതായി അനുവദിച്ചത്‌. ജലവിഭവ വകുപ്പിന്റെ 273.52 കോടിയുടെ നാലു പദ്ധതിയും ആരോഗ്യവകുപ്പിന്റെ 392.14 കോടിയുടെ ഏഴു പദ്ധതിയുമുണ്ട്‌. വെസ്റ്റ് കോസ്റ്റ് കനാൽ വിപുലീകരണത്തിന് മൂന്നു പദ്ധതിയിൽ 915.84 കോടി നീക്കിവച്ചു. കൊച്ചി –- ബംഗളൂരു വ്യവസായ ഇടനാഴിയിൽ എറണാകുളം അയ്യമ്പുഴയിൽ ഗിഫ്റ്റ് (ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ട്രേഡ്) സിറ്റി സ്ഥലമേറ്റെടുപ്പിന്‌ 850 കോടി അനുവദിച്ചു. ആയുഷ് വകുപ്പിനു കീഴിൽ അന്താരാഷ്‌ട്ര ആയുർവേദ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ രണ്ടാംഘട്ട സ്ഥലമേറ്റെടുപ്പിന്‌ 114 കോടി രൂപയുമുണ്ട്‌. ബോർഡ്‌ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി.

Related posts

സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധ തുടങ്ങി

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

വിഷു ബമ്പര്‍ തമിഴ്‌നാട് സ്വദേശികള്‍ക്ക്; ഭാഗ്യവാന്മാരെ തിരിച്ചറിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox