24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പെൻഷൻ പ്രായത്തിൽ ചർച്ച നടന്നില്ല; 6943 കോടിയുടെ 44 പുതിയ പദ്ധതികൾക്ക് ധനാനുമതി
Kerala

പെൻഷൻ പ്രായത്തിൽ ചർച്ച നടന്നില്ല; 6943 കോടിയുടെ 44 പുതിയ പദ്ധതികൾക്ക് ധനാനുമതി


തിരുവനന്തപുരം∙ പെൻഷൻ പ്രായം വർധിപ്പിക്കുന്നത് സംബന്ധിച്ച് ഇതുവരെ ചർച്ച നടന്നിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കിഫ്ബി യോഗ തീരുമാനങ്ങൾ വിശദീകരിക്കാനായി വിളിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.പെൻഷൻ പ്രായം സംബന്ധിച്ച് പല നിർദേശങ്ങളും ഉണ്ടെന്നും അതൊന്നും ചർച്ച ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ചെലവു ചുരുക്കൽ നിർദേശങ്ങൾ ചിലത് ബജറ്റിലൂടെ നടപ്പിലാക്കും. ബുദ്ധിമുട്ടുകൾ തരണം ചെയ്യാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 6943.37 കോടി രൂപയുടെ 44 പുതിയ പദ്ധതികൾക്ക് ധനാനുമതി നൽകിയതായി മന്ത്രി പറഞ്ഞു. ഇതോടെ, 70,762 പദ്ധതികൾക്കാണ് കിഫ്ബി ഇതുവരെ അനുമതി നൽകിയത്.

Related posts

സംസ്ഥാനം വിശപ്പ് രഹിതമായി ഓണം ആഘോഷിക്കും : ഡോ. ആർ ബിന്ദു

Aswathi Kottiyoor

മത്സ്യതൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം

Aswathi Kottiyoor

പ്രേംനസീര്‍ ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ ഇന്ദ്രന്‍സ്, നടി നിമിഷ

Aswathi Kottiyoor
WordPress Image Lightbox