വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച വിദ്യാര്‍ഥി അവശനിലയില്‍. കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ ശനിയാഴ്ചയാണ് സംഭവം.വിനോദയാത്രയ്ക്കു വന്ന കുട്ടിയാണ് ആസിഡ് കുടിച്ചത്. ആസിഡ് ഉള്ളിൽച്ചെന്ന് വായിലും അന്നനാളത്തിലുമൊക്കെ പൊള്ളലേറ്റിട്ടുണ്ട്.
ബീച്ചിൽനിന്ന് ഉപ്പിലിട്ട ചില ആഹാരസാധനങ്ങൾ കുട്ടികൾ കഴിച്ചിരുന്നു. തുടർന്ന് എരിവ് അനുഭവപ്പെട്ടതോടെ സമീപത്ത് മിനറൽ വാട്ടറിന്‍റെ കുപ്പിയിൽ ഇരുന്നതു വെള്ളമാണെന്നു കരുതി കുട്ടി കുടിക്കുകയായിരുന്നു.
ഛര്‍ദി വീണു സുഹൃത്തിനും പൊള്ളലേറ്റു. ആസിഡ് കുടിച്ചയുടന്‍ കുട്ടി സുഹൃത്തിന്‍റെ ശരീരത്തിലേക്കാണ് ഛര്‍ദിച്ചത്. സുഹൃത്തിന്‍റെ ചുമലും പുറത്തിന്‍റെ മേൽഭാഗവും ആസിഡ് വീണു പൊള്ളി കരിവാളിച്ച നിലയിലാണ്.
ആസിഡ് കുടിച്ച കുട്ടിയെ ഉടനെ സമീപത്തെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയും അവിടെനിന്നു മെഡിക്കൽ കോളജിലേക്കു അയയ്ക്കുകയുമായിരുന്നു. കുട്ടിയെ പിന്നീടു പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.