24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • പരിശോധന നിരക്ക് കൂട്ടിയില്ലെങ്കില്‍ ലാബുകള്‍ അടച്ചിടുമെന്ന് ഉടമകള്‍
Kerala

പരിശോധന നിരക്ക് കൂട്ടിയില്ലെങ്കില്‍ ലാബുകള്‍ അടച്ചിടുമെന്ന് ഉടമകള്‍

കൊവിഡ് പരിശോധന നിരക്കുകള്‍ കൂട്ടിയില്ലെങ്കില്‍ ലാബുകള്‍ അടച്ചിടുമെന്ന് ഭീഷണിയുമായി ലാബ് ഉടമകള്‍. സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയമെന്ന് ലാബ് ഉടമകളുടെ സംഘടന പ്രതികരിച്ചു. നിരക്ക് കൂട്ടിയില്ലെങ്കില്‍ ലാബ് അടച്ചിടുമെന്ന് മെഡിക്കല്‍ ലബോറട്ടറി ഉടമകളുടെ സംഘടന അറിയിച്ചു. ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധന നിരക്കുകള്‍ 300 ഉം 100 മായി സര്‍ക്കാര്‍ കുറച്ചിരുന്നു.

ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് അഞ്ഞൂറ് രൂപയും ആന്റിജന്‍ പരിശോധനയ്ക്ക് 300 രൂപയും ആയി തന്നെ തുടരണമെന്നാണ് ലാബ് ഉടമകളുടെ സംഘടന ആവശ്യപ്പെടുന്നത്. പുതിയ നിരക്കുകള്‍ അംഗീരിക്കാന്‍ ആവില്ലെന്നാണ് നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

ലാബ് ഉടമകള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും ആ സാഹചര്യത്തില്‍ കുറഞ്ഞ നിരക്കില്‍ സേവനങ്ങള്‍ നല്‍കാനാവില്ലെന്നാണ് നിലപാട്. കുറച്ച നിരക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന്‍ സമരത്തിലേക്ക് നീങ്ങുകയാണ്.

Related posts

ജില്ലയ്ക്ക് 30 പച്ചത്തുരുത്തുകള്‍ കൂടി

Aswathi Kottiyoor

കര്‍ഷക കടാശ്വാസം: തുക അനുവദിച്ചു

Aswathi Kottiyoor

കോ​വി​ഡ്: എ​ല്ലാ​വ​ര്‍​ക്കും ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

WordPress Image Lightbox