21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • വി എസിന് ആശ്വാസം; നഷ്ടപരിഹാര വിധി ജില്ലാ കോടതി സ്റ്റേ ചെയ്തു
Kerala Uncategorized

വി എസിന് ആശ്വാസം; നഷ്ടപരിഹാര വിധി ജില്ലാ കോടതി സ്റ്റേ ചെയ്തു


സോളാർ അഴിമതിയുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മുൻ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ നഷ്ടപരിഹാരം നൽകണമെന്ന സബ് കോടതി വിധി സ്റ്റേ ചെയ്ത് തിരുവനന്തപുരം ജില്ലാ കോടതി. ഉമ്മൻ ചാണ്ടിക്ക് 10 ലക്ഷം രൂപ വി എസ് നൽകണമെന്നായിരുന്നു സബ് കോടതിയുടെ കഴിഞ്ഞ മാസത്തെ വിധി. ഇത് ചോദ്യം ചെയ്ത് വി എസ് ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു.

അഭിഭാഷകരായ ചെറുന്നിയൂർ ശശിധരൻ നായർ, വി എസ് ഭാസുരേന്ദ്രൻ നായർ, ദിൽമോഹൻ എന്നിവർ മുഖേനയാണ് അദ്ദേഹം അപ്പീൽ ഫയൽ ചെയ്തിരുന്നത്‌. മുഖ്യമന്ത്രിയായിരുന്ന സമയത്തെ സോളാർ അഴിമതിയിലെ പങ്കിനെക്കുറിച്ച് പറഞ്ഞത് തനിക്ക് അപകീർത്തി ഉണ്ടാക്കിയെന്നാരൊപിച്ച്‌ വി എസിനെതിരെ ഉമ്മൻ ചാണ്ടി കോടതിയെ സമീപിക്കുകയായിരുന്നു.

Related posts

13കാരന്‍റെ മരണം ഷോക്കേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് , സ്ഥലം പാട്ടത്തിനെടുത്തയാള്‍ അറസ്റ്റില്‍

Aswathi Kottiyoor

ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവി:സീതാറാം യെച്ചൂരിക്ക് മുഖ്യമന്ത്രിയെ മാറ്റാനുള്ള ധൈര്യമില്ലെന്ന് കെ.സുരേന്ദ്രന്‍

Aswathi Kottiyoor

രണ്ടാം വിവാഹത്തിലെ ഭാര്യ ഫേസ്ബുക്കിലിട്ട വിവാഹ ചിത്രം ആദ്യ ഭാര്യ കണ്ടു, കേസ്; സ്വത്ത് ജപ്തി ചെയ്ത് കോടതി

Aswathi Kottiyoor
WordPress Image Lightbox