24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സിൽവർ ലൈൻ: സർവേ നടപടി തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി
Kerala

സിൽവർ ലൈൻ: സർവേ നടപടി തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി


കൊച്ചി∙ സിൽവർ ലൈൻ പദ്ധയിൽ സർക്കാരിനു ഹൈക്കോടതിയിൽ നിന്ന് ആശ്വാസ വിധി. സിൽവർ ലൈൻ പദ്ധതി സർവേ നടപടികൾ തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ അംഗീകരിച്ചാണ് ഉത്തരവ്. ഡിപിആർ തയാറാക്കിയതിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്നതും ഒഴിവാക്കി. ഇതോടെ സർവേ നടപടികളുമായി സർക്കാരിനു മുന്നോട്ടു പോകുന്നതിനു തടസമുണ്ടാവില്ല. സാമൂഹികാഘാത പഠനത്തിന്‍റെ ഭാഗമായി സർവേ ആൻഡ് ബൗണ്ടറി ആക്ട് പ്രകാരം സർവേ നടത്തുന്നതിൽ തെറ്റെന്താണെന്നു ഡിവിഷൻ ബെഞ്ച് നേരത്തെ വാദത്തിനിടെ വാക്കാൽ ചോദിച്ചിരുന്നു.

അതേസമയം നിലവിലെ അലൈൻമെന്റിനു കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ പദ്ധതിക്കു ഭൂമി ഏറ്റെടുക്കാനുള്ള നടപടി നിർത്തി വയിക്കുന്നതാണ് ഉചിതമെന്ന് കേന്ദ്ര സർക്കാർ ഹൈകോടതിയെ അറിയിച്ചിരുന്നു. പദ്ധതിയുടെ ഡിപിആറിൽ കൂടുതൽ പരിശോധന ആവശ്യമാണെന്നും ഡിപിആർ സംബന്ധിച്ച് സംസ്ഥാന സർക്കാരിൽനിന്നു കൂടുതൽ വിശദീകരണം തേടിയിട്ടുണ്ടെന്നുമായിരുന്നു കേന്ദ്ര നിലപാട്.

Related posts

എലിപ്പനി സാധ്യത; അതീവ ജാ​ഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

Aswathi Kottiyoor

വിവാഹ ആഘോഷങ്ങളിലെ ആഭാസം: വാർഡ് തല നിരീക്ഷണ സമിതികൾ രൂപീകരിക്കും

Aswathi Kottiyoor

ഡി​ജി​റ്റ​ൽ ഭൂ ​സ​ർ​വേ​ക്കാ​യി സ​ർ​വേ ഗ്രാ​മ​സ​ഭ​ക​ൾ​ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും

Aswathi Kottiyoor
WordPress Image Lightbox