24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സ്‌മാർട്ടാകാൻ സൗത്ത്‌ റെയിൽവേ സ്‌റ്റേഷൻ
Kerala

സ്‌മാർട്ടാകാൻ സൗത്ത്‌ റെയിൽവേ സ്‌റ്റേഷൻ

എറണാകുളം സൗത്ത്‌ റെയിൽവേ സ്‌റ്റേഷൻ വികസനത്തിന്‌ വഴിതെളിയുന്നു. ഇതിനുള്ള ടെൻഡർ നടപടി മാർച്ചിൽ ആരംഭിച്ചേക്കും. സ്വകാര്യകമ്പനികൾക്ക്‌ പാട്ടത്തിന്‌ നൽകാൻ നിശ്‌ചയിച്ചിരുന്ന സ്‌റ്റേഷനുകളിലൊന്നാണ്‌ എറണാകുളം സൗത്ത്‌. എന്നാൽ, ജീവനക്കാരുടെ സംഘടനകളുടെയും ഇടതുപക്ഷ ജനപ്രതിനിധികളുടെയും ശക്തമായ പ്രതിഷേധം ഉയർന്നതോടെ കേന്ദ്രസർക്കാർ ഇതിൽനിന്ന്‌ പിന്മാറുകയായിരുന്നു. തുടർന്നാണ്‌ നേരിട്ട്‌ വികസനപ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചത്‌.

സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമുകൾക്ക്‌ പൊതുവായ മേൽക്കൂര, നിലവിലെ രണ്ടു നടപ്പാലം, മുകളിൽനിന്ന്‌ എല്ലാ പ്ലാറ്റ്‌ഫോമിലേക്കും പോകാൻ എസ്‌കലേറ്റർ, ലിഫ്‌റ്റ്‌, സൗത്ത്‌ മെട്രോ സ്‌റ്റേഷനിലേക്ക്‌ എത്താൻ നടപ്പാലം, കർഷക റോഡിനുസമീപമുള്ള റെയിൽവേഭൂമി പാർക്കിങ്‌ ഏരിയയാക്കൽ, ഇവിടെനിന്ന് പ്രധാന കവാടത്തിലേക്ക് പുതിയ മേൽപ്പാത തുടങ്ങിയവയാണ്‌ നിലവിൽ വരിക. 250 കോടി രൂപ ചെലവിലാണ്‌ നവീകരണം.

എറണാകുളം ജങ്‌ഷൻ (സൗത്ത്‌), ന്യൂഡൽഹി, തിരുപ്പതി, ഡെറാഡൂൺ, നെല്ലൂർ, പുതുച്ചേരി റെയിൽവേ സ്‌റ്റേഷനുകൾ നവീകരിച്ച്‌ പ്രവർത്തിപ്പിക്കുന്നതിന്‌ സ്വകാര്യ കമ്പനികൾക്ക്‌ പാട്ടത്തിന്‌ നൽകാൻ നേരത്തേ ടെൻഡർ ക്ഷണിച്ചിരുന്നു. സ്‌റ്റേഷനുകൾ ആധുനികവൽക്കരിച്ച്‌ ഫീസ്‌ ഈടാക്കി പ്രവർത്തിപ്പിക്കാനും വാണിജ്യസമുച്ചയങ്ങൾ പണിത്‌ ലാഭകരമായി നടത്താനും 60 വർഷത്തേക്ക്‌ പാട്ടത്തിന്‌ നൽകാനായിരുന്നു നീക്കം.

സ്‌റ്റേഷനുകൾക്കായി അദാനി ഗ്രൂപ്പ്‌, കൽപ്പതരു, ആങ്കറേജ്‌ ഇൻഫ്രാസ്‌ട്രക്‌ചർ, ഐ സ്‌ക്വയഡ്‌ ക്യാപിറ്റൽ, ജിഎംആർ ഗ്രൂപ്പ്‌ എന്നിവ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ശക്തമായ ജനകീയപ്രക്ഷോഭത്തെ തുടർന്ന്‌ നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ കേന്ദ്രസർക്കാരിനായില്ല.

Related posts

കേളകം സർവീസ് സഹകരണ ബാങ്ക്; വി.വി.ബാലകൃഷ്ണൻ പ്രസിഡന്റ്

Aswathi Kottiyoor

ഇന്ന് തിരുവോണം;സമൃദ്ധിയുടെ പ്രതീകമായ ഓണത്തെ വരവേറ്റ് കേരളം

Aswathi Kottiyoor

ഉയര്‍ന്ന താപനിലയില്‍ വളരുന്ന 
ഡെങ്കിവൈറസ് മാരകം ; പഠനം നടത്തിയത്‌ ആര്‍ജിസിബിയിലെ ഗവേഷകർ

Aswathi Kottiyoor
WordPress Image Lightbox