24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • 21 മു​ത​ൽ ക്ലാ​സു​ക​ൾ വൈ​കു​ന്നേ​രം​ വ​രെ; 10,12 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മോ​ഡ​ൽ പ​രീ​ക്ഷ മാ​ർ​ച്ച് 16ന്
Kerala

21 മു​ത​ൽ ക്ലാ​സു​ക​ൾ വൈ​കു​ന്നേ​രം​ വ​രെ; 10,12 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മോ​ഡ​ൽ പ​രീ​ക്ഷ മാ​ർ​ച്ച് 16ന്

സം​സ്ഥാ​ന​ത്ത് സ്‌​കൂ​ളു​ക​ള്‍ ഫെ​ബ്രു​വ​രി 21 മു​ത​ല്‍ പൂ​ര്‍​ണ​തോ​തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി ​ശി​വ​ന്‍​കു​ട്ടി. ഒ​ന്ന് മു​ത​ല്‍ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ല്‍ മു​ഴു​വ​ന്‍ കു​ട്ടി​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി രാ​വി​ലെ മു​ത​ല്‍ വൈ​കു​ന്നേ​രം വ​രെ അ​താ​ത് സ്‌​കൂ​ളു​ക​ളു​ടെ ടൈം​ടേ​ബി​ള്‍ അ​നു​സ​രി​ച്ചാ​ണ് ക്ര​മീ​ക​രി​ക്കേ​ണ്ട​ത്.

തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ഒ​ന്ന് മു​ത​ല്‍ ഒ​ൻ​പ​ത് വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് ഉ​ച്ച​വ​രെ ക്ലാ​സു​ക​ളു​ണ്ടാ​കും. 10,12 ക്ലാ​സു​ക​ളി​ലെ പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ ഫെ​ബ്രു​വ​രി 28ന​കം പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്ത​ണം. തു​ട​ര്‍​ന്ന് റി​വി​ഷ​നി​ലേ​ക്ക് ക​ട​ക്ക​ണം. ഇ​തി​നെ സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ ചൊ​വ്വാ​ഴ്ച അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​മാ​യി ന​ട​ത്തു​ന്ന ച​ര്‍​ച്ച​യി​ല്‍ തീ​രു​മാ​നി​ക്കും.

ഫെ​ബ്രു​വ​രി, മാ​ര്‍​ച്ച് മാ​സ​ങ്ങ​ളി​ലെ പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ള്‍ ഒ​ഴി​ക​യു​ള്ള എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളും പ്ര​വ​ര്‍​ത്തി ദി​വ​സ​ങ്ങ​ളാ​ണ്. എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും സ്‌​കൂ​ള്‍​ത​ല എ​ച്ച്ആ​ര്‍​ഡി ചേ​ര്‍​ന്ന് പാ​ഠ​ഭാ​ഗ​ങ്ങ​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണം സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച് ചെ​യ്ത് കു​ട്ടി​ക​ളു​ടെ പ​ഠ​ന​നേ​ട്ടം ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ കാ​ര്യ​ങ്ങ​ള്‍ അ​വ​ലം​ബി​ക്കേ​ണ്ട​താ​ണ്.

പ​ത്താം​ക്ലാ​സി​ലെ ഒ​രോ അ​ധ്യാ​പ​ക​നും ഒ​രോ വി​ഷ​യ​ത്തി​ന്‍റെ​യും പ്ലാ​ന്‍ ത​യാ​റാ​ക്കി എ​ത്ര​ശ​ത​മാ​നം പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചെ​ന്ന​തി​നെ സം​ബ​ന്ധി​ച്ച് റി​പ്പോ​ര്‍​ട്ട് പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ മു​ഖാ​ന്തി​രം ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍​ക്ക് എ​ല്ലാ ശ​നി​യാ​ഴ്ച​യും ന​ല്‍​ക​ണം.

പ്ല​സ്ടു അ​ധ്യാ​പ​ക​ന്‍ എ​ല്ലാ ശ​നി​യാ​ഴ്ച​യും ഓ​രോ വി​ഷ​യ​ത്തി​ന്‍റെ​യും എ​ത്ര​ശ​ത​മാ​നം പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചെ​ന്ന് പ്രി​ന്‍​സി​പ്പാ​ള്‍ മു​ഖാ​ന്തി​രം റീ​ജി​യ​ണ​ല്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍​ക്ക് എ​ല്ലാ ശ​നി​യാ​ഴ​ച​യും ന​ല്‍​ക​ണം.

പ​ഠ​ന​ത്തി​ല്‍ പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്കാ​യി പ്ര​ത്യേ​ക ക​ര്‍​മ​പ​ദ്ധ​തി അ​താ​ത് സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ ത​യാ​റാ​ക്കി കു​ട്ടി​ക​ളെ പ​രീ​ക്ഷ​യ്ക്ക് ഒ​രു​ക്ക​ണം. കു​ട്ടി​ക​ള്‍​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ല്‍​കു​ന്ന​തും മാ​ന​സി​ക സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കാ​ന്‍ ഉ​ത​കു​ന്ന​തു​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ ആ​വി​ഷ്‌​ക്ക​രി​ച്ച് ന​ട​പ്പാ​ക്കേ​ണ്ട​താ​ണ്.

എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു, ​വി​എ​ച്ച്എ​സി മോ​ഡ​ല്‍ പ​രീ​ക്ഷ​ക​ള്‍ മാ​ര്‍​ച്ച് 16ന് ​ആ​രം​ഭി​ക്കും. ഒ​ന്ന് മു​ത​ല്‍ ഒ​ന്‍​പ​ത് വ​രെ ക്ലാ​സു​ക​ളു​ടെ വാ​ര്‍​ഷി​ക പ​രീ​ക്ഷ ന​ട​ത്തും. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ക്കും ഇ​നി മു​ത​ൽ ന​ട​ക്കു​ക.

പ്രീ​പ്രൈ​മ​റി ക്ലാ​സു​ക​ള്‍ ഉ​ച്ച​വ​രെ മാ​ത്ര​മാ​ണ്. പ​കു​തി കു​ട്ടി​ക​ളെ മാ​ത്രം ഉ​ള്‍​ക്കൊ​ള്ളി​ച്ചാ​ണ് ക്ലാ​സു​ക​ള്‍ ന​ട​ത്തു​ക.

Related posts

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: ന​വം​ബ​ർ 10ന​കം സൗ​ക​ര്യ​ങ്ങ​ൾ സ​ജ്ജ​മാ​കും

Aswathi Kottiyoor

പഴയ കാലം ഓർക്കാനാണോ വീതി കുറഞ്ഞ റോഡ്?: ഹൈക്കോടതി.

Aswathi Kottiyoor

കോവിഡ് അതിതീവ്ര വ്യാപനം: മാനസികാരോഗ്യ പരിപാടികൾ ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox