24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നോട്ടീസും മുന്നറിയിപ്പും ഇനിയില്ല; അമിതവേഗത്തിന് പിടിച്ചാല്‍ കരിമ്പട്ടികയില്‍
Kerala

നോട്ടീസും മുന്നറിയിപ്പും ഇനിയില്ല; അമിതവേഗത്തിന് പിടിച്ചാല്‍ കരിമ്പട്ടികയില്‍

റോഡിലെ അമിതവേഗക്കാര്‍ ഇനി നേരെ എംവിഡിയുടെ കരിമ്പട്ടികയിലേക്ക്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഓട്ടോമേറ്റഡ് എന്‍ഫോഴ്‌സ്‌മെന്റ് ക്യാമറാ സംവിധാനത്തിന്റെ സോഫ്റ്റ്വെയര്‍ മാറിയതിനാലാണ് ഇത്. ദേശീയപാതകളിലെ ക്യാമറ വാഹന്‍ സൈറ്റുമായി ലിങ്ക് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ സംവിധാനം.

നിലവില്‍ എറണാകുളം, കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ സ്റ്റേഷനില്‍ ഉദ്യോഗസ്ഥരാണ് ഇത് ചെയ്യുന്നത്. പിഴയൊടുക്കാനുള്ള ചെലാന്‍ തയ്യാറാക്കുമ്പോള്‍ വാഹന്‍ സൈറ്റിലെ കരിമ്പട്ടിക കോളത്തിലേക്ക് അവര്‍ വിവരം ഉള്‍പ്പെടുത്തും.

ലിങ്കിങ് പൂര്‍ത്തിയാകുന്നതോടെ പൂര്‍ണമായും ഓട്ടോമാറ്റിക്കായി മാറും പിഴയടച്ചാല്‍ കരിമ്പട്ടികയില്‍നിന്ന് വാഹന ഉടമ ഒഴിവാകുകയും ചെയ്യും . നേരത്തേ ഇങ്ങനെ നേരിട്ട് കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നില്ല.

ആര്‍.ടി.ഒ. ഓഫീസിലെ സേവനങ്ങള്‍, ഇന്‍ഷുറന്‍സ് പുതുക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വരുമ്പോള്‍ ക്യാമറപ്പിഴയുണ്ടെങ്കില്‍ അടപ്പിക്കുകയാണ് ചെയ്യുക. എന്നാല്‍, കരിമ്പട്ടിക സംവിധാനം വന്നതോടെ പിഴയടയ്ക്കാനുണ്ടെന്ന് സൈറ്റില്‍ നേരിട്ട് കാണിക്കും.

Related posts

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് മുഖ്യമന്ത്രിയുടെ ആശംസ

Aswathi Kottiyoor

*12 ദിവസത്തിനുള്ളില്‍ 10 രൂപയുടെ വര്‍ധന; ഇന്ധനവില ഇന്നും കൂട്ടി*

Aswathi Kottiyoor

വികസന മുന്നേറ്റത്തിൽ പ്രവാസി പങ്കാളിത്തം ഉറപ്പാക്കണം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox