24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വിടവാങ്ങിയത്‌ വ്യവസായികൾക്കിടയിലെ അപൂർവ വിമർശന സ്വരം
Kerala

വിടവാങ്ങിയത്‌ വ്യവസായികൾക്കിടയിലെ അപൂർവ വിമർശന സ്വരം

കൊച്ചി > പ്രമുഖ വ്യവസായിയും ബജാജ്‌ ഗ്രൂപ്പ്‌ മുൻ ചെയർമാനുമായ രാഹുൽ ബജാജിന്റെ നിര്യാണത്തിലൂടെ നഷ്‌ടമാകുന്നത്‌ വ്യവസായ രംഗത്ത്‌ നിന്ന്‌ അപൂർവമായി ഉയരുന്ന വിമർശനത്തിന്റെ സ്വരം. രാഹുൽ ബജാജിന്റെ വിമർശനത്തിന്റെ ചൂട്‌ നേരിട്ട്‌ അനുഭവിച്ചവരാണ്‌ കേന്ദ്ര ആഭ്യന്തരമന്ത്രി ഉൾപ്പെടെയുള്ളവർ. 2019 ഡിസംബർ 1ന്‌ നടന്ന ഇക്കണോമിക്‌ ടൈംസിന്റെ ‘ഇ ടി അവാർഡ്‌’ ചടങ്ങിൽ മന്ത്രിമാരുമായി വ്യവസായികൾ നടത്തിയ ആശയവിനിമയത്തിനിടെയാണ് ബജാജ്‌ സർക്കാരിനെതിരെ പൊട്ടിത്തെറിച്ചത്‌.

മോഡി-അമിത്‌ ഷാ ഭരണത്തിൽ രാജ്യമാകെ ഭീതിയിലാണെന്നും വിമർശം ഉൾക്കൊള്ളാൻ മോഡി സർക്കാർ തയ്യാറല്ലെന്നും പൊതുവേദിയില്‍ രാഹുൽ ബജാജ്‌ തുറന്നടിച്ചു. ആൾക്കൂട്ടഹത്യകൾ തടയുന്നില്ല. ഗോഡ്‌സെയെ പുകഴ്‌ത്തുന്ന പ്രഗ്യാ സിങ്ങുമാർ പ്രോത്സാഹിപ്പിക്കപ്പെടുന്നു. എങ്ങും അസഹിഷ്‌ണുത തലപൊക്കി – കേന്ദ്രമന്ത്രിമാരായ അമിത്‌ ഷാ, നിർമല സീതാരാമൻ, പീയൂഷ്‌ ഗോയൽ എന്നിവർ വേദിയിലിരിക്കെ ബജാജ് പറഞ്ഞു. കോര്‍പറേറ്റ് മേധാവികള്‍ തിങ്ങിനിറഞ്ഞ സദസ്സ്‌ കൈയടിയോടെയാണ് അദ്ദേഹത്തിന് പിന്തുണ നല്‍കിയത്‌. തനിക്ക്‌ രാഹുൽ എന്ന്‌ പേരിട്ടത്‌ നെഹ്‌റുവാണെന്നും ഒരുപക്ഷേ നിങ്ങൾക്കത്‌ ഇഷ്ടപ്പെടണമെന്നില്ലെന്നും ബജാജ് അദ്ദേഹം പറഞ്ഞു.

രാഹുൽ ബജാജിന്റെ വിമർശനത്തിന്‌ മറുപടി നൽകി അമിത്‌ ഷാ അന്ന്‌ തടിയൂരിയെങ്കിലും വിമർശനം വലിയ പ്രചാരം നേടിയത് ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതോടെ കടുത്ത വിമർശനമാണ്‌ രാഹുൽ ബജാജിനെതിരെ ബിജെപി ഉന്നയിച്ചത്‌. പാര്‍ലമെന്റ് സീറ്റിനായി സര്‍ട്ടിഫിക്കറ്റ് നേടാനുള്ള വഴിയാണ് രാഹുല്‍ ബജാജിന്റെ വിമര്‍ശനമെന്നാണ്‌ ബിജെപിയുടെ ആരോപണം. രാഹുല്‍ ബജാജിന്റെ പ്രസ്‌താവന രാജ്യതാത്പര്യത്തെ മുറിപ്പെടുത്തുന്നതാണെന്ന്‌ ധനകാര്യമന്ത്രി നിര്‍മലാ സീതാരാമനും ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു.

‘സ്വന്തം തോന്നലുകള്‍ പ്രചരിപ്പിക്കുന്നതിനേക്കാള്‍ എല്ലായ്‌പ്പോഴും ഉത്തരം തേടുന്നതാണ് മികച്ച മാര്‍ഗ്ഗം, അത് ഏറ്റുപിടിക്കുന്നത്‌ ദേശീയ താത്പര്യത്തെ ദോഷകരമായി ബാധിക്കും’- എന്നായിരുന്നു ധനമന്ത്രിയുടെ വിമൾശനം.

Related posts

കൊട്ടിയൂർ-വയനാട് ചുരംരഹിത പാതക്കായി മുറവിളി

Aswathi Kottiyoor

കേരള ഹരിത ഹൈഡ്രജൻ ദൗത്യത്തിന് പിന്തുണയുമായി ഗ്രീൻ ഹൈഡ്രജൻ ഓർഗനൈസേഷൻ (GH2)

Aswathi Kottiyoor

പഴക്കം ഏഴു വർഷമായാൽ ലാപ്ടോപ് ഉദ്യോഗസ്ഥർക്ക്

Aswathi Kottiyoor
WordPress Image Lightbox