24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കരുതിയിരിക്കുക, യുഎസ്‌ബിയിലൂടെയും സൈബർ ആക്രമണമുണ്ടാകാം
Kerala

കരുതിയിരിക്കുക, യുഎസ്‌ബിയിലൂടെയും സൈബർ ആക്രമണമുണ്ടാകാം

യുഎസ്‌ബി ഉപകരണങ്ങളിലൂടെ സൈബർ ആക്രമണമുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ്‌. കംപ്യൂട്ടറുകളെ നശിപ്പിക്കാനും ഡാറ്റാ മോഷണത്തിനും ഇവ ഉപയോഗിക്കും. തന്ത്രപരമായി വിതരണം ചെയ്യപ്പെടുന്ന ഇവ കംപ്യൂട്ടറിൽ ഘടിപ്പിക്കുമ്പോഴാണ്‌ അക്രമണത്തിന് ഇരയാകുക.

യുഎസ്ബി ഘടിപ്പിക്കുന്നതിലൂടെ കുറ്റവാളികൾക്ക് സിസ്റ്റങ്ങളുടെ റിമോട്ട് ആക്‌സസ് ലഭിക്കുന്നു. മാൽവെയർ, റാൻസംവെയർ എന്നിവ അടങ്ങിയ യുഎസ്ബി ഡ്രൈവ്‌ തട്ടിപ്പ് സംഘം ആമസോൺ, ഇ–- ബേ തുടങ്ങിയ കമ്പനികളുടെ പേരിൽ വ്യാജ ഗിഫ്റ്റ് കാർഡിനൊപ്പം അയക്കുന്നു. സംശയംതോന്നാത്ത നിലയിൽ സാധാരണ യുഎസ്ബിപോലെയാണ് ഇത്‌. വൈദ്യുതി ആക്രമണത്തിനും സാധ്യതയുണ്ട്. യുഎസ്ബി കംപ്യൂട്ടറിൽനിന്ന് വൈദ്യുതി സംഭരിച്ച്‌ പിന്നീട് ഇത് ഉപയോഗിച്ച്‌ കംപ്യൂട്ടറിനെ നശിപ്പിക്കുന്നു.
ഇത്തരം ആക്രമണമുണ്ടായാൽ കേരള പൊലീസിന്റെ സൈബർ ഡോം ( cybercrime.gov.in) പോർട്ടൽവഴി റിപ്പോർട്ട് ചെയ്യാം. കൂടുതൽ സുരക്ഷാ മാർഗങ്ങൾക്കായി @CyberDost on Twitter, Cyber Dost on Facebook, @cyberdosti4c on instagram എന്നിവ ഫോളോ ചെയ്യാം

Related posts

കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കു 521.20 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി

Aswathi Kottiyoor

വൈദ്യുതി വാങ്ങൽ കരാർ ഇന്ന് മന്ത്രിസഭ പരിഗണിക്കും

Aswathi Kottiyoor

പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ങ്ങ​ള്‍ പാ​ടി​ല്ല; ആ​വ​ര്‍​ത്തി​ച്ച് സു​പ്രീം​കോ​ട​തി

Aswathi Kottiyoor
WordPress Image Lightbox