24.4 C
Iritty, IN
July 3, 2024
  • Home
  • Peravoor
  • പേരാവൂര്‍ ഫയര്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചു
Peravoor Uncategorized

പേരാവൂര്‍ ഫയര്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചു

പേരാവൂര്‍: അടയ്ക്കാത്തോട് സെന്റ് ജോസഫ്‌സ് ഹൈസ്‌ക്കൂളിലെ പ്രോഗ്രാം ഫോര്‍  ഇഗ്‌നൈറ്റിംഗ് മൈന്‍ഡ്‌സിന്റെ നേതൃത്വത്തില്‍ പേരാവൂര്‍ ഫയര്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചു. ക്ലബ്ബ് അംഗങ്ങള്‍ക്ക്  ഫയര്‍ സര്‍വ്വീസിന്റെ സേവനങ്ങള്‍, പ്രാധാന്യം, പ്രഥമ ശുശ്രൂഷയുടെ പാഠങ്ങള്‍ , അപകടങ്ങള്‍ തരണം ചെയ്യാന്‍ ഉള്ള മാര്‍ഗങ്ങള്‍ എന്നിവ വിശദീകരിച്ചു. തുടര്‍ന്ന് വിവിധ അപകടങ്ങളെ ഒഴിവാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണിച്ചു കൊടുത്തു. കുട്ടികളുടെ സംശയങ്ങള്‍ ദുരീകരിച്ചു. സേനാംഗങ്ങളുമായി കുട്ടികള്‍ സംവദിച്ചു. അസി.സ്റ്റേഷന്‍ ഓഫീസര്‍ സുനില്‍കുമാര്‍, ബെന്നി വി.വി, രാജേഷ് എന്‍.ടി,ജിതിന്‍ ശശീന്ദ്രന്‍ ,എം.എസ് മഹേഷ്, തുടങ്ങിയവര്‍ ക്ലാസ് നയിച്ചു.അധ്യാപകരായ ജോസ് സ്റ്റീഫന്‍ , മഞ്ജുള എ, സിസ്റ്റര്‍ ആന്‍സി എന്നിവര്‍ നേതൃത്വം നല്‍കി. ഭാരവാഹികളായ ഡേവിഡ് ജേക്കബ്, ഹന്നത്ത് പി.ബി,റിന്‍ഷ ഷെറിന്‍, ഹെലേന വിജേഷ് എന്നിവര്‍ സംസാരിച്ചു.

Related posts

ആറളം ഫാമിൽ മൂന്നേക്കറോളം ചെണ്ടുമല്ലി കൃഷി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു –

Aswathi Kottiyoor

‘കെ റെയില്‍ അടഞ്ഞ അധ്യായമല്ല, അടിയന്തര പ്രാധാന്യമുള്ള വിഷയം’; തുടര്‍ചര്‍ച്ച വേണമെന്ന് റെയില്‍വേ ബോര്‍ഡ്

Aswathi Kottiyoor

തീ വീണ്ടും പിടിച്ചേക്കാം; എപ്പോള്‍ അണയ്ക്കാന്‍ കഴിയുമെന്ന് പറയാനാകില്ല: പി.രാജീവ്

Aswathi Kottiyoor
WordPress Image Lightbox