24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാന സമ്മേളനം മാർച്ച്‌ 1 മുതൽ, പതാകദിനം ഫെബ്രുവരി 21 ന്‌; പ്രതിനിധികൾക്ക്‌ ആർടിപിസിആർ ടെസ്‌റ്റ്‌
Kerala

സംസ്ഥാന സമ്മേളനം മാർച്ച്‌ 1 മുതൽ, പതാകദിനം ഫെബ്രുവരി 21 ന്‌; പ്രതിനിധികൾക്ക്‌ ആർടിപിസിആർ ടെസ്‌റ്റ്‌

സിപിഐ എം സംസ്ഥാന സമ്മേളനം മുൻ നിശ്‌ചയിച്ചപ്രകാരം മാർച്ച്‌ 1, 2, 3, 4 തീയതികളിൽ എറണാകുളത്ത്‌ നടക്കുമെന്ന്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പ്രതിനിധി സേമ്മേളനം, സെമിനാർ, പൊതുസമ്മേളനം എന്നിവ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ നടത്തും. പ്രതിനിധികൾ ആർടിപിസിആർ ടെസ്‌റ്റ്‌ നടത്തിയാകണം എത്തിച്ചേരേണ്ടതെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പതാകദിനം ഫെബ്രുവരി 21 ന്‌ ആചരിക്കും. എല്ലാ ബ്രാഞ്ച്‌ തലത്തിലും പതാക ഉയർത്തും. എറണാകുളം ജില്ലയിലെ ഒന്നോ, ഒന്നിൽ കൂടുതലോ ബ്രാഞ്ച്‌ കേന്ദ്രങ്ങളിൽ പതാക ഉയർത്തും. പ്രതിനിധി സമ്മേളനവേദിക്ക്‌ ബി രാഘവൻ നഗർ എന്ന്‌ നാമകരണം ചെയ്യും. പൊതുസമ്മേളനം ഇ ബാലാനന്ദൻ നഗറിലാകും നടക്കുക. സെമിനാർ വേദി അഭിമന്യു നഗർ എന്നും നാമകരണം ചെയ്യും. സമ്മേളന നടത്തിപ്പിനുള്ള ഫണ്ട്‌ ബഹുജനങ്ങളിൽനിന്ന്‌ ശേഖിക്കും. 13, 14 തീയതികളിൽ എറണാകുളം ജില്ലയിലെ വീടുകളിലും, കടകളിലും പൊതു ഇടങ്ങളിലും ഫണ്ട്‌ ശേഖരിക്കണം. പാർട്ടി പ്രവർത്തകർ പരമാവധി ജനങ്ങളെ സമീപിക്കണം.

ആലപ്പുഴ ജില്ലാ സമ്മേളനം 15, 16 തീയതികളിലായി നടത്തും. മറ്റ്‌ പരിപാടികൾ ഒഴിവാക്കി പ്രതിനിധി സമ്മേളനമായി മാത്രമായി ആയിരിക്കും നടക്കുക. 23-ാം പാർടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന കരട്‌ രാഷ്‌ട്രീയ പ്രമേയത്തിൽ ഭേദഗതികളും നിർദ്ദേശങ്ങളും മാർച്ച്‌ 10 നുള്ളിൽ കേന്ദ്ര കമ്മിറ്റിക്ക്‌ നൽകും. മാർച്ച്‌ 9 നുള്ളില്‍ എല്ലാ കമ്മിറ്റികളും ചർച്ച നടത്തി ഭേദഗതികളും നിർദേശങ്ങളും തയ്യാറാക്കണം. ഒമ്പതിന്‌ സംസ്ഥാന കമ്മിറ്റി യോഗം ചേരും. ഭേദഗതികൾ മലയാളത്തിലും ഇംഗ്ലീഷിലും എല്ലാ പ്രാദേശിക ഭാഷകളിലും അയക്കാം.

പൊതുസമ്മേളനത്തിൽ കോവിഡ്‌ മാനദണ്ഡം പാലിച്ചുള്ള ആളുകളായിരിക്കും പങ്കെടുക്കുക. സമ്മേളനം വെർച്വലായി എറണാകുളം ജില്ലയിൽ എല്ലാ ബ്രാഞ്ച്‌ തലത്തിലും സംപ്രേഷണംചെയ്യും. സംസ്ഥാന തലത്തിൽ എല്ലാ ലോക്കൽ കേന്ദ്രങ്ങളിലും സംപ്രേഷണം നടത്തുമെന്നും കോടിയേരി പറഞ്ഞു.

Related posts

ട്രെയിനുകളിൽ കൂടുതൽ ലഗേജ്; യാത്രക്കാർക്ക് മുന്നറിയിപ്പുമായി റെയിൽവേ

Aswathi Kottiyoor

ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Aswathi Kottiyoor

കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിയ കേസ്; പ്രതി ശിഹാദിന് ജാമ്യം

Aswathi Kottiyoor
WordPress Image Lightbox