തൃശൂർ പുതുക്കാട് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തടസപ്പെട്ട ട്രെയിൻ ഗതാഗതത്തിന് പകരമായി കൂടുതൽ ബസ് സർവീസുകൾ കെഎസ്ആർടിസി നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.
നിലവിൽ തൃശൂരിൽ നിന്നു തിരുവനന്തപുരത്തേക്ക് അഞ്ചും എറണാകുളത്തു നിന്ന് ആറും ആലപ്പുഴയിൽ നിന്ന് ആറും അധിക ബസ് സർവീസ് നടത്തി. എറണാകുളത്തു നിന്ന് തിരുവനന്തപുരം, കോഴിക്കോട് ഭാഗങ്ങളിലേക്ക് ആവശ്യത്തിന് ബസ് സർവീസ് നടത്താൻ സജ്ജമാക്കിയിട്ടുണ്ട്.
ഇതു കൂടാതെ ഏതു സ്ഥലത്തും യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് കൂടുതൽ സർവീസ് നടത്താൻ നിർദേശം നൽകി. അടിയന്തര ബസ് സർവീസ് ആവശ്യമുണ്ടെങ്കിൽ കണ്ട്രോൾ റൂമിൽ ബന്ധപ്പെടാം.- +91 4712463799, 944707102, 1800 599 4011.