24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് 72 ശ​ത​മാ​നം മ​ഴ​ക്കു​റ​വ്
Kerala

സം​സ്ഥാ​ന​ത്ത് 72 ശ​ത​മാ​നം മ​ഴ​ക്കു​റ​വ്

കും​​​ഭ​​​ച്ചൂ​​​ട് തു​​​ട​​​ങ്ങും മു​​​ൻ​​​പേ വി​​​യ​​​ർ​​​ത്ത് കേ​​​ര​​​ളം. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും പ​​​ക​​​ൽ താ​​​പ​​​നി​​​ല കു​​​തി​​​ച്ചു​​​യ​​​രു​​​ന്ന​​​താ​​​ണു ക​​​ടു​​​ത്ത ചൂ​​​ടി​​​നു കാ​​​ര​​​ണം.

സം​​​സ്ഥാ​​​ന​​​ത്തെ കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​തു ക​​​ടു​​​ത്ത വ​​​ര​​​ൾ​​​ച്ച​​​യാ​​​ണെ​​​ന്നു സൂ​​​ച​​​ന ന​​​ല്കി ഈ ​​​മാ​​​സം തു​​​ട​​​ക്ക​​​ത്തി​​​ൽ​​ത്ത​​​ന്നെ പ​​​ക​​​ൽ താ​​​പ​​​നി​​​ല കു​​​തി​​​ക്കു​​​ക​​​യാ​​​ണ്. മി​​​ക്ക ജി​​​ല്ല​​​ക​​​ളി​​​ലും പ​​​ക​​​ൽ താ​​​പ​​​നി​​​ല 33 ഡി​​​ഗ്രി സെ​​​ൽ​​​ഷ​​​സി​​​നും മു​​​ക​​​ളി​​​ലെ​​​ത്തി. ഇ​​​ന്ന​​​ലെ ഏ​​​റ്റ​​​വും കൂ​​​ടി​​​യ പ​​​ക​​​ൽ താ​​​പ​​​നി​​​ല രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലാ​​​ണ്-36.2 ഡി​​​ഗ്രി സെ​​​ൽ​​​ഷ​​​സ്. കോ​​​ഴി​​​ക്കോ​​​ട് കൂ​​​ടി​​​യ പ​​​ക​​​ൽ താ​​​പ​​​നി​​​ല 35.1 ഡി​​​ഗ്രി സെ​​​ൽ​​ഷ​​​സും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ പ​​​ട്ടാ​​​ന്പി​​​യി​​​ൽ 36.8 ഡി​​​ഗ്രി സെ​​​ൽ​​​ഷ​​​സും കൊ​​​ല്ലം കൊ​​​ട്ടാ​​​ര​​​ക്ക​​​ര​​​യി​​​ൽ 36.3 ഡി​​​ഗ്രി സെ​​​ൽ​​​ഷസും തൃ​​​ശൂ​​​രി​​​ലെ വെ​​​ള്ളാ​​​നി​​​ക്ക​​​ര​​​യി​​​ൽ 36.2 ഡി​​​ഗ്രി സെ​​​ൽ​​​ഷ​​​സും പ​​​ക​​​ൽ താ​​​പ​​​നി​​​ല രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.
ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നി​​നു വെ​​​ള്ളാ​​​നി​​​ക്ക​​​ര​​​യി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ 37 ഡി​​​ഗ്രി സെ​​​ൽ​​ഷ​​​സാ​​​ണ് ഇ​​​ക്ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഏ​​​റ്റ​​​വും കൂ​​​ടി​​​യ പ​​​ക​​​ൽ താ​​​പ​​​നി​​​ല.

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ത്തും ഈ ​​​മാ​​​സം ആ​​​ദ്യം മു​​​ത​​​ൽ പ​​​ക​​​ൽ​​സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ പൊ​​​ള്ളു​​​ന്ന ചൂ​​​ടാ​​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​തെ​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. വേ​​​ന​​​ൽ എ​​​ത്തും മു​​​ൻ​​​പേ പ​​​ക​​​ൽ താ​​​പ​​​നി​​​ല ക്ര​​​മാ​​​തീ​​​ത​​​മാ​​​യി ഉ​​​യ​​​രു​​​ന്ന​​​തു സം​​​സ്ഥാ​​​ന​​​ത്ത് ക​​​ടു​​​ത്ത ആ​​​ശ​​​ങ്ക​​​യാ​​​ണ് സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​ത്. ഇ​​​പ്പോ​​​ഴ​​​ത്തെ താ​​​പ​​​നി​​​ല തു​​​ട​​​ർ​​​ന്നാ​​​ൽ ക​​​ടു​​​ത്ത വ​​​ര​​​ൾ​​​ച്ച​​​യാ​​​കും മു​​​ന്നോ​​​ട്ടെ​​​ന്നാ​​ണു കാ​​​ലാ​​​വ​​​സ്ഥാ വി​​​ദ​​​ഗ്ധ​​​ർ ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന.

പ​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ളും ഇ​​​തി​​​നോ​​​ട​​​കം വ​​​ര​​​ൾ​​​ച്ച​​​യു​​​ടെ പി​​​ടി​​​യി​​​ലാ​​​യി​​​ട്ടു​​​ണ്ട്. സ്വാ​​​ഭാ​​​വി​​​ക ജ​​​ല​​​സ്രോ​​​ത​​​സു​​​ക​​​ളി​​​ൽ പ​​​ല​​​തും വ​​​റ്റി​​​വ​​​ര​​​ണ്ടു. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും കി​​​ണ​​​റു​​​ക​​​ളി​​​ലെ അ​​​ട​​​ക്കം ജ​​​ല​​​നി​​​ര​​​പ്പ് വ​​ലി​​യ തോ​​തി​​ൽ താ​​​ഴ്ന്ന​​​തോ​​​ടെ ശു​​​ദ്ധ​​​ജ​​​ല​​​ക്ഷാ​​​മ​​​വും രൂ​​​ക്ഷ​​​മാ​​​യി​​​ത്തു​​​ട​​​ങ്ങി.

വേ​​​ന​​​ൽ ക​​​ടു​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം മ​​​ഴ​​​യി​​​ലു​​​ണ്ടാ​​​യ കു​​​റ​​​വാ​​​ണു സം​​​സ്ഥാ​​​ന​​​ത്തെ പൊ​​​ള്ളി​​​ക്കു​​​ന്ന​​​തെ​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. പു​​​തു​​​വ​​​ർ​​​ഷ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് എ​​​വി​​​ടെ​​​യും ഇ​​​തു​​​വ​​​രെ കാ​​​ര്യ​​​മാ​​​യ അ​​​ള​​​വി​​​ൽ മ​​​ഴ ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ ഇ​​​ന്ന​​​ലെ വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് 72 ശ​​​ത​​​മാ​​​നം മ​​​ഴ​​​ക്കു​​​റ​​​വാ​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ 11.9 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​ണു സം​​​സ്ഥാ​​​ന​​​ത്തു പെ​​​യ്യേ​​​ണ്ട​​​ത്. എ​​​ന്നാ​​​ൽ പെ​​​യ്ത​​​ത് 3.3 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മാ​​​ത്ര​​​മാ​​​ണ്.

മ​​​ല​​​പ്പു​​​റം, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ലാ​​ണു മ​​​ഴ​​​ക്കു​​​റ​​​വ് ഏ​​​റ്റ​​​വും രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന​​​ത്. 100 ശ​​​ത​​​മാ​​​നം മ​​​ഴ​​​ക്കു​​​റ​​​വാ​​​ണു ജി​​​ല്ല​​​ക​​​ളി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. വ​​​യ​​​നാ​​​ട്ടി​​​ൽ 99 ശ​​​ത​​​മാ​​​ന​​​വും തൃ​​​ശൂ​​​രി​​​ൽ 98 ശ​​​ത​​​മാ​​​ന​​​വും പാ​​​ല​​​ക്കാ​​​ട് 94 ശ​​​ത​​​മാ​​​ന​​​വു​​​മാ​​ണു മ​​​ഴ​​​ക്കു​​​റ​​​വ്.

Related posts

സിനിമാ മേഖലയലിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് മാർഗനിർദേശം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

പോ​സ്റ്റ് കോ​വി​ഡ് ചി​കി​ത്സ ശ​ക്തി​പ്പെ​ടു​ത്തും: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

Aswathi Kottiyoor

10, 12 ക്ലാസ് പരീക്ഷകളിൽ പത്രവായനയ്ക്കും മാർക്ക്.

Aswathi Kottiyoor
WordPress Image Lightbox