23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കാലോചിതമായ മാറ്റം ഉൾകൊള്ളുന്ന പൊലീസ്‌ സേന നാടിനാവശ്യം: മുഖ്യമന്ത്രി
Kerala

കാലോചിതമായ മാറ്റം ഉൾകൊള്ളുന്ന പൊലീസ്‌ സേന നാടിനാവശ്യം: മുഖ്യമന്ത്രി

നാടിൻറെ കാലോചിതമായ മാറ്റം ഉൾക്കൊള്ളുന്ന പൊലീസ് സേനയാണ്‌ നാടിനാവശ്യമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ എസ് ഐമാരുടെ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊലീസ് ഒരു പ്രൊഫഷണല്‍ സംവിധാനമായി മാറണം. ഇതിന് ഉതകുന്ന മാറ്റങ്ങള്‍ പരിശീലനത്തിലും ഉണ്ടാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

164 സബ്‌ ഇൻസ്‌പെക്ടർമാരുടെയും ഗോത്രവിഭാഗങ്ങളിൽ നിന്നും പ്രത്യേക റിക്രൂട്ട്‌മെന്റിലെൂടെ തെരഞ്ഞെടുത്ത 123 പൊലീസ്‌ സേനാംഗങ്ങളുടെയും പാസിങ് ഔട്ട്‌ പരേഡാണ്‌ നടന്നത്‌. പരിശീലനത്തിന്‌ അതിന്റേതയായ പ്രാധാന്യമുണ്ട്‌. കഴിഞ്ഞ സർക്കാരിന്റെ തുടക്കത്തിൽ ചില സബ്‌ഇൻസ്‌പെക്ടർമാരിൽ വ്യത്യസ്‌തമായ പെരുമാറ്റം പ്രകടമായി. അന്വേഷിച്ചപ്പോൾ പ്രത്യേക ഘട്ടത്തിൽ പരിശീലനം പൂർത്തിയാക്കിയവരാണെന്നായിരുന്നു ഉത്തരവാദപ്പെട്ടവരിൽ നിന്ന്‌ ലഭിച്ച മറുപടി. പാസിങ് ഔട്ട്‌ പരേഡിന്‌ നിയതമായ കാര്യങ്ങൾ നിർവചിച്ചിട്ടുണ്ട്‌. എന്നാൽ ചില പുതിയ രീതികൾ കണ്ടു. പലഘട്ടത്തിലും മാറ്റങ്ങൾ വരുന്നു. അത്‌ പൊലീസ്‌ സേനയിലെ ഉത്തരവാദപ്പെട്ടവർ പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു
ആപത്‌ഘട്ടത്തിൽ ഏറ്റവും വലിയ സഹായിയാണ്‌ ജനം പൊലീസിനെ കാണുന്നത്‌. മഹാപ്രളയകാലത്ത്‌ പൊലീസിന്റെ ജനാഭിമുഖ്യമുള്ള മുഖം കണ്ടു. കോവിഡ്‌ കാലത്തും സ്‌തുത്യർഹമായ പങ്ക്‌ വഹിച്ചു. ഇന്ന്‌ ആധുനീക പരിശീലന രീതികളാണ്‌ നൽകുന്നത്‌. പ്രൊഫഷണൽ സംവിധാനമായി മാറി. ഉന്നത വിദ്യാഭ്യാസമുള്ളവർ സേനയുടെ ഭാഗമായി. പക്ഷെ പഴയതിന്റെ തികട്ടലുകൾ ഒറ്റപ്പെട്ട രീതിയിൽ കാണുന്നു. പൊലീസ്‌ സേനയ്‌ക്കാകെ കളങ്കം വരുത്തുന്നു. ഇത്‌ സേനാംഗങ്ങൾ തിരിച്ചറിയണം. നാടിന്റെ സാംസ്‌കാരിക ഉന്നമന്നത്തിനായി സേനയ്‌ക്കു പ്രവർത്തിക്കാനാവണം. വായിൽ തോന്നുന്നത്‌ വിളിച്ചു പറയരുത്‌. സാധാരണ രീതിയിൽ കേട്ടാലറപ്പുള്ള വാക്കുകൾ പറയാനുള്ളതല്ല, പൊലീസിന്റെ നാക്ക്‌. തീർത്തും ഒറ്റപ്പെട്ട രീതയിൽ ഇത്തരം സമീപനം കാണുന്നുണ്ട്‌. കാലം മാറിയെന്നും ആ മാറ്റം പൊലീസ് ഉള്‍ക്കൊള്ളുകയുമാണ്‌ വേണ്ടത്‌.
പഴയ പൊലീസ്‌ ജനങ്ങളെ അടിച്ചമർത്താനുള്ള ഉപകരണമായിരുന്നു. അതിനുള്ള പരിശീലന രീതിയുമായിരുന്നു. സാമ്രാജ്യത്വത്തിന്റെ പൈതൃകമാണത്‌. രാജ്യം സ്വന്ത്രമായിട്ടും വലിയ മാറ്റം വന്നില്ല. നേരത്തെ കേരളത്തിൽ തൊഴിൽ ശാലകളിൽ ചെറിയ ജാഥ നടത്തിയാൽ പോലും പൊലീസ്‌ അടിച്ചൊതുക്കിയിരുന്നു. 1957ലെ ഇ എം എസ്‌ സർക്കാർ തൊഴിൽ സമരങ്ങളിൽ പൊലിസ്‌ ഇടപ്പെടേണ്ടതില്ലെന്ന പ്രഖ്യാപിത നിലപാട്‌ സ്വീകരിച്ചു. പിന്നീട്‌ പൊലീസ്‌ സേനയിൽ വലിയ മാറ്റം വന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Related posts

സംസ്ഥാനത്ത് 4600 അക്ഷയ കേന്ദ്രങ്ങളുടെ കുറവ്

Aswathi Kottiyoor

ഇന്ന് തിരുവോണം;സമൃദ്ധിയുടെ പ്രതീകമായ ഓണത്തെ വരവേറ്റ് കേരളം

Aswathi Kottiyoor

ആറളത്ത് മോതിരവരയൻ നീലിയട‌ക്കം‌ 175 ഇനം ശലഭങ്ങളെ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox