22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • റോഡ് വികസനത്തിന് 106 കോടി രൂപയുടെ കിഫ്ബി പദ്ധതി നടപ്പാക്കും
Kerala

റോഡ് വികസനത്തിന് 106 കോടി രൂപയുടെ കിഫ്ബി പദ്ധതി നടപ്പാക്കും

അമ്പായത്തോട് – പാൽച്ചുരം – ബോയ്സ് ടൗൺ – പച്ചിലക്കാട് റോഡ് വികസനത്തിന് 106 കോടി രൂപയുടെ കിഫ്ബി പദ്ധതി ഉടൻ നടപ്പാകുമെന്ന് അഡ്വ: സണ്ണി ജോസഫ് എം. എൽ. എ അറിയിച്ചു. ഇതോടെ പ്രളയവും ഉരുൾപൊട്ടലും തകർത്ത കൊട്ടിയൂർ -വയനാട് ചുരം റോഡിന് പുനർജനിയാവും. കണ്ണൂർ , വയനാട് ജില്ലകളിലായി മൂന്ന് റീച്ചുകളായാണ് റോഡ് വികസനം നടക്കുക. അതിൽ പേരാവൂർ നിയോജക മണ്ഡലത്തിലെ അമ്പായത്തോട് – പാൽ ചുരം – ബോയ്സ് ടൗൺ പാതയുടെ നിർമ്മാണം നടക്കും. അവശേഷിച്ച ഭാഗമായ മാനന്തവാടി നിയോജക മണ്ഡലത്തിലെ ബോയ്സ് ടൗൺ – പച്ചിലക്കാട് പാത രണ്ട് റീച്ചുകളായാണ് പൂർത്തിയാക്കുക. നിലവിൽ ഊരാളുങ്കൽ നിർമ്മാണ സൊസൈറ്റിക്കാണ് കരാർ ലഭിക്കാൻ വഴിയൊരുങ്ങിയത്. മലയോര ഹൈവെ പദ്ധതിയുടെ ടെണ്ടർ നടപടി പൂർത്തിയാവാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലായി 69 ലക്ഷം രൂപ ചിലവിട്ട് പാൽ ചുരം – ബോയ്സ് ടൗൺ പാതയുടെ അറ്റകുറ്റപ്പണികൾ പൊതുമരാമത്ത്നടത്തിയിരുന്നു. കിഫ്ബി യിൽ ഉൾപ്പെടുത്തി നടത്തുന്ന നിർമ്മാണ പ്രവൃത്തികൾ കൂടി പൂർത്തിയാവുന്നതോടെ കൊട്ടിയൂർ -വയനാട് ചുരം പാതയുടെ ദുരവസ്ഥ ക്ക് പരിഹാരമാകുമെന്ന് സണ്ണി ജോസഫ് എം എൽ. എ അറിയിച്ചു. കേരള റോഡ് ഫണ്ട് ബോർഡിൻ്റെ വയനാട് ഡിവിഷൻ്റെ കീഴിലാണ് പ്രവൃത്തി നടക്കുക

Related posts

കോ​വി​ഡ്: സം​സ്ഥാ​ന​ത്ത് വി​ത​ര​ണം ചെ​യ്ത​ത് 10.98 കോ​ടി ഭ​ക്ഷ്യ​കി​റ്റു​ക​ള്‍

Aswathi Kottiyoor

കണ്ടെയ്‌നറുകള്‍ക്കും ട്രക്കുകള്‍ക്കും പാര്‍ക്കിങ്‌; കണ്ടെയ്‌നര്‍ റോഡില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രത്യേക പദ്ധതി

Aswathi Kottiyoor

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​മു​യ​ർ​ത്താ​ൻ ക​ർ​മപ​ദ്ധ​തി: മ​ന്ത്രി വി.​ ശി​വ​ൻ​കു​ട്ടി

Aswathi Kottiyoor
WordPress Image Lightbox