24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനയുണ്ടായേക്കാം
Kerala

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനയുണ്ടായേക്കാം

സംസ്ഥാനങ്ങളില്‍ അടുത്തമാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ വന്‍ വര്‍ധനയുണ്ടായേക്കാം.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 94 ഡോളര്‍ നിലവാരത്തിലെത്തിയതോടെയാണ് വിലവര്‍ധന ഉറപ്പായത്. അടുത്തമാസം നടക്കുന്ന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍.

ഡിസംബര്‍ ഒന്നിലെ നിലവാരപ്രകാരം അസംസ്‌കൃത എണ്ണവില ബാരലിന് 69 ഡോളര്‍ നിലവാരത്തിലായിരുന്നു. ഒമിക്രോണ്‍ ഭീഷണിയെതുടര്‍ന്നാണ് നവംബര്‍ നാലിലെ 81 ഡോളര്‍ നിലവാരത്തില്‍നിന്ന് 60 ലേയ്ക്ക് വില താഴ്ന്നത്. എന്നാല്‍ മൂന്നാംതരംഗം ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് എണ്ണവിലയില്‍ വീണ്ടും കുതിപ്പുണ്ടായത്. യുക്രെയിന്‍, റഷ്യ സംഘര്‍ഷവും വിലകൂടാന്‍ കാരണമായി.

നവംബര്‍ നാലിനുശേഷം അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 15ശതമാനമാണ് വിലവര്‍ധിച്ചത്. എണ്ണവില ഇപ്പോഴത്തെ നിലവാരത്തില്‍ തുടര്‍ന്നാല്‍ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വിലവര്‍ധന പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍. ചരക്കുനീക്കം ചെലവേറുന്നതോടെ വിലക്കയറ്റവും കുതിക്കും.

മൂന്നുമാസത്തോളമായി രാജ്യത്തെ ഇന്ധനവില മാറ്റമില്ലാതെതുടരുകയാണ്. കൊച്ചിയില്‍ പെട്രോളിന് 104.17 രൂപയും ഡീസലിന് 91.42 രൂപയുമാണ് വില.

Related posts

ട്രാൻസ്ജെൻഡർ ചികിത്സയ്ക്ക് മാനദണ്ഡം വരും

Aswathi Kottiyoor

ദേശീയപാത വികസന നഷ്‌ടപരിഹാരം; ചോദിച്ചത്‌ 600 കോടി, കേന്ദ്രത്തിന്‌ കേട്ടമട്ടില്ല

Aswathi Kottiyoor

തിയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം, പൊതുപരിപാടികൾക്ക് 1500 പേർ; കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

Aswathi Kottiyoor
WordPress Image Lightbox