24.6 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • തിയറ്ററുകൾക്ക് പ്രവർത്തിക്കാൻ തടസ്സമില്ല: സർക്കാർ
Thiruvanandapuram

തിയറ്ററുകൾക്ക് പ്രവർത്തിക്കാൻ തടസ്സമില്ല: സർക്കാർ


കൊച്ചി ∙ കോവിഡ് സംബന്ധിച്ച തരംതിരിവിൽ നിലവിൽ ഒരു ജില്ലയും സി കാറ്റഗറിയിൽ ഇല്ലാത്തതിനാൽ തിയറ്ററുകൾക്കു പ്രവർത്തിക്കാൻ തടസ്സമില്ലെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സി കാറ്റഗറി ജില്ലകളിൽ തിയറ്ററുകൾ അടച്ചിടാനുള്ള സർക്കാർ ഉത്തരവിനെതിരെ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് നൽകിയ ഹർജിയിലാണ് ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് എൻ.നഗരേഷ് ഹർജി ഫയലിൽ സ്വീകരിച്ചു.

ബാർ ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും ഇല്ലാത്ത നിയന്ത്രണമാണു തിയറ്ററുകൾക്ക് ഉള്ളതെന്ന് ഹർജിക്കാർ ആരോപിച്ചു. മറുപടി ഉൾപ്പെടുത്തി സർക്കാർ സത്യവാങ്മൂലം നൽകണമെന്നു കോടതി നിർദേശിച്ചു.

Related posts

യാത്രകള്‍ക്കും ചെലവേറുന്നു; നിരക്ക് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അനുമതി.*

Aswathi Kottiyoor

50 ലക്ഷംവരെ സ്‌കെയിൽ അപ്‌ വായ്‌പ ; സ്‌റ്റാർട്ടപ്പുകളെ കെഎസ്‌ഐഡിസി വിളിക്കുന്നു…

Aswathi Kottiyoor

രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂട്ടി….

Aswathi Kottiyoor
WordPress Image Lightbox