24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കനം കുറവ്, കരുത്ത് കൂടുതല്‍, വിപ്ലവമാകാന്‍ ഗ്രാഫീന്‍: കൊച്ചിയില്‍ ഇന്നൊവേഷന്‍ സെന്റര്‍ ഒരുങ്ങി
Kerala

കനം കുറവ്, കരുത്ത് കൂടുതല്‍, വിപ്ലവമാകാന്‍ ഗ്രാഫീന്‍: കൊച്ചിയില്‍ ഇന്നൊവേഷന്‍ സെന്റര്‍ ഒരുങ്ങി

മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത വാക്കാണ് ഗ്രാഫീന്‍. യു.കെ, ചൈന എന്നിവിടങ്ങിലുള്ള ഗ്രാഫീന്‍ ഇന്നൊവേഷന്‍ സെന്ററിന് സമാനമായ കേന്ദ്രത്തിന് കളമൊരുങ്ങുകയാണ് കേരളത്തില്‍. രാജ്യത്തെ ആദ്യത്തെ ഗ്രാഫീന്‍ ഇന്നൊവേഷന്‍ സെന്ററാണ് കൊച്ചിയില്‍ ആരംഭിക്കുക. ഗ്രാഫീന്‍ എന്ന പദാര്‍ത്ഥം എന്താണെന്നും അതിന്റെ ആവശ്യകതയെ കുറിച്ചും വിശദീകരിക്കുകയാണ് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഇലക്ട്രിസിറ്റി വിഭാഗം പ്രൊഫസറും പഠനത്തിന് നേതൃത്വം നല്‍കുകയും ചെയ്ത അലക്‌സ് ജെയിംസ്. ഗ്രാഫീന്‍ എന്നത് ഒരു ദ്വിമാന പദാര്‍ത്ഥമാണ്. ഗ്രാഫൈറ്റിന്റെ ഒരു ലെയെറന്ന് വേണമെങ്കില്‍ പറയാം. കനമില്ലാത്തതും ചാലകശക്തിയുള്ളതുമായ ഒന്നാണ് ഗ്രാഫീന്‍. മറ്റ് പദാര്‍ത്ഥങ്ങളെ അപേക്ഷിച്ച് ശക്തി കൂടുതലാണ്.

ക്യാമറയില്‍ ഫോട്ടോ ഡയോഡില്‍ ലൈറ്റ് അബ്‌സോര്‍ബ്ഷന്‍ കപ്പാസിറ്റി കൂട്ടാന്‍ നിലവില്‍ ഗ്രാഫീന്‍ ഉപയോഗിക്കുന്നുണ്ട്. ഉത്പന്നത്തിന്റെ കാര്യക്ഷമത കൂട്ടാനും ഗ്രാഫീന് സാധിക്കും. സിമന്റിന്റെ ശക്തി കൂട്ടാനുള്ള മിശ്രിതമായും ഗ്രാഫീന്‍ ഉപയോഗിച്ചു പോരുന്നു. നാനോ സ്‌കെയില്‍ മുതല്‍ ലാര്‍ജ് സ്‌കെയില്‍ മെറ്റീരിയല്‍സില്‍ വരെ ഇതിന്റെ ഉപയോഗമുണ്ട്. ഒരേ സമയം ലൈറ്റ് വെയിറ്റ് ആകുകയും ശക്തിയുള്ളതുമായിരിക്കണമെങ്കില്‍ പലരും ഗ്രാഫീന്‍ തിരഞ്ഞെടുക്കുന്നു. കൊച്ചിയില്‍ ഒരുങ്ങുക പക്ഷേ ഒരു അക്കാദമിക് സെന്റര്‍ അല്ലന്നും ഏതൊക്കെ ഗവേഷണം നമ്മള്‍ക്ക് ഉത്പന്നമാക്കി മാറ്റാമെന്നാണ് ഇവിടെ ശ്രദ്ധിക്കുന്നതെന്നും അലക്‌സ് പറഞ്ഞു.

ഗ്രാഫീന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് സെന്ററിന്റെ ലക്ഷ്യം. പ്രകൃതി ദത്തമായി ധാരാളം കണ്ടുവരുന്നവയാണ് ഗ്രാഫീന്‍. അതിനാല്‍ പ്രകൃതിക്ക് യാതൊരു ദൂഷ്യവുമുണ്ടാകില്ല. പെന്‍സിലില്‍ വരെ ഗ്രാഫൈറ്റ് ഉപയോഗിക്കപ്പെടുന്നു. ഗ്രാഫീന്‍ വേര്‍തിരിച്ചെടുക്കാനും എളുപ്പമാണ്. വളരെ ഗുണന്മേമയുള്ള ഗ്രാഫീന്‍ കിട്ടണമെങ്കില്‍ ക്ലീന്‍ റൂം ആവശ്യമാണ്. പിന്നെ ആവശ്യം ഇന്‍കുബേഷന്‍ ഫെസിലിറ്റിയാണ്. ടാറ്റാ സ്റ്റീല്‍ പദ്ധതിയുടെ പാര്‍ട്ട്ണറാണ്. അഞ്ചോ ആറോ കമ്പനികള്‍ കരാര്‍ ഒപ്പിട്ടുണ്ട്. ഗ്രാഫീനെ കുറിച്ചുള്ള പഠനത്തില്‍ നൊബേല്‍ സമ്മാനം ലഭിച്ച യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്ററിലെ അധികൃതരുമായി ഇതേ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.

ഗ്രാഫീന്റെ വ്യവസായിക പ്രാധാന്യം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ചൈന മുന്‍തൂക്കം നല്‍കുന്നത്. സിങ്കപ്പൂരില്‍ ഗ്രാഫീന്റെ ഗവേഷണ കേന്ദ്രമാണുള്ളത്. നാനോസ്‌കെയിലുള്ള ഗ്രാഫീന്റെ ഉത്പാദനം ചെലവേറിയതാണ്. ഇത് ലക്ഷങ്ങള്‍ വരും. എല്‍.ഇ.ഡികളുടെ നിര്‍മാണ വേളയില്‍ ഗ്രാഫീന്‍ ഉപയോഗിച്ചാല്‍ ഉത്പാദന ചെലവ് കുറയ്ക്കാം. എന്നാല്‍ വിന്‍ഡ് ഷീല്‍ഡുകളിലും ഡിഫന്‍സ് ആപ്ലിക്കേഷനുകളിലും ഇതിന്റെ നിര്‍മാണത്തിന് താരതമ്യേന ചെലവ് കുറവാണ്.

ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ടു ഇന്ത്യ ഇന്നൊവേഷന്‍ സെന്റര്‍ ഫോര്‍ ഗ്രാഫൈറ്റിന്റെ ഉത്പന്ന പഠന വിഭാഗം രണ്ട് വിഭാഗങ്ങളായിട്ടാണ് തരം തിരിച്ചിരിക്കുന്നത്. ഒരു വിഭാഗം കൈകാര്യം ചെയ്യുന്നത് തൃശ്ശൂരിലെ സിമെറ്റാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസായവുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രൊജക്ടുകളാണ് യൂണിവേഴ്‌സിറ്റി നല്‍കുക. പലപ്പോഴും സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു ഗ്രാഫീന്‍ ഉത്പന്നം നിര്‍മിച്ചെടുക്കണമെങ്കില്‍ 20 വര്‍ഷത്തോളം വേണ്ടി വരും. അതിനാല്‍ ഏത് ഉത്പന്നമാണ് ഉടനെ വിപണിയിലെത്തിക്കാന്‍ കഴിയുക എന്നത് കേന്ദ്രീകരിച്ചായിരിക്കും ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി പ്രവര്‍ത്തിക്കുകയെന്നും അലക്‌സ് ജെയിംസ് കൂട്ടിച്ചേര്‍ത്തു.

Related posts

നിയമസഭാ തെരഞ്ഞെടുപ്പ്; ബൈക്ക് റാലികള്‍ക്ക് നിയന്ത്രണം

Aswathi Kottiyoor

റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ സ​മ​ര​ത്തി​ൽ നി​ന്നും പി​ൻ​മാ​റ​ണം: മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ

Aswathi Kottiyoor

സ്പോർട്‌സ് ടർഫുകൾ രാത്രി 12-ന് അടയ്ക്കാൻ ഉത്തരവ്*

Aswathi Kottiyoor
WordPress Image Lightbox