24.3 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • പേരാവൂർ പഞ്ചായത്തിലെ ചില്ല് മാലിന്യം ക്ലീൻ കേരളയ്ക്ക് കൈമാറി
Peravoor

പേരാവൂർ പഞ്ചായത്തിലെ ചില്ല് മാലിന്യം ക്ലീൻ കേരളയ്ക്ക് കൈമാറി

പേരാവൂർ : ഹരിതകർമസേന വഴി പേരാവൂർ പഞ്ചായത്തിലെ വീടുകളിൽനിന്ന് രണ്ടുതവണയായി ശേഖരിച്ച പത്ത് ടണ്ണോളം ചില്ല് മാലിന്യം ക്ലീൻ കേരളയ്ക്ക് കൈമാറി. ഏഴുമാസത്തോളമായി ശുചിത്വമാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ സർക്കാർ കലണ്ടർ പ്രകാരമാണ് പേരാവൂർ പഞ്ചായത്തിൽ നടക്കുന്നത്. ഓരോ മാസവും പ്ലാസ്റ്റിക്, കടലാസ് എന്നിവയ്ക്കുപുറമെ തുണി, ചില്ല്, ചെരിപ്പ്, ബാഗ്, ഇ-മാലിന്യങ്ങൾ തുടങ്ങിയവയും ശേഖരിക്കും. വാർഡംഗം യമുന, ഹരിതകേരള മിഷൻ റിസോഴ്സ്‌ പേഴ്സൺ നിഷാദ്‌ മണത്തണ എന്നിവർ നേതൃത്വ നൽകി. 

Related posts

കല്ലുമ്മക്കായയിൽ പുഴു: ആരോഗ്യവകുപ്പ് പരിശോധന നടത്തി

Aswathi Kottiyoor

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു; സുപ്രീംകോടതി പരിഗണിക്കും തൊട്ടുമുമ്പ് നടപടി.

Aswathi Kottiyoor

സമ്മർ ക്രിക്കറ്റ് കോച്ചിംങ്ങ് ക്യാമ്പ് : കുട്ടികൾക്ക് ജേഴ്സി വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox