24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഗൂഗിള്‍ ക്രോം ലോഗോ മാറുന്നു : എട്ടു വര്‍ഷത്തില്‍ ആദ്യം
Kerala

ഗൂഗിള്‍ ക്രോം ലോഗോ മാറുന്നു : എട്ടു വര്‍ഷത്തില്‍ ആദ്യം

ഗൂഗിള്‍ ക്രോമിന്റെ ലോഗോയില്‍ മാറ്റം വന്നുവെന്ന് അറിയിച്ച്‌ അധികൃതര്‍. എട്ടു വര്‍ഷത്തിനുള്ളില്‍ ആദ്യമായിട്ടാണ് ഗൂഗിള്‍ ക്രോം ബ്രൗസറിന്റെ ലോഗോ മാറ്റുന്നത്. ഡിസൈനറായ എല്‍വിന്‍ ഹുവാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ഗൂഗിളിന്റെ നിലവിലെ ബ്രാന്‍ഡുമായി മികച്ച രീതിയില്‍ പൊരുത്തപ്പെടാന്‍ ഉദ്ദേശിച്ചുള്ള ലളിതമായ ലോഗോ സ്വീകരിക്കുന്നുവെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

ലോഗോയില്‍ മാറ്റം വരുത്തിയിരിക്കുന്നത് അത്ര പെട്ടെന്ന് കണ്ടുപിടിക്കാന്‍ കഴിയില്ല. ആദ്യത്തെ ഗൂഗിള്‍ ക്രോം ലോഗോ വന്നത് 2008 ലാണ്. പിന്നീട്, 2011 ലും 2014 ലും ലോഗോയ്ക്ക് മാറ്റങ്ങള്‍ വരുത്തിയിരുന്നു. വൃത്താകൃതിയിലുള്ള, നാല്-വര്‍ണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഡിസൈന്‍. എന്നാല്‍, പലപ്പോഴും സൂക്ഷ്മമായ ചില മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയിരുന്നത്.

Related posts

സെന്‍സെക്‌സില്‍ 211 പോയന്റ് നഷ്ടം: ടിസിഎസ് 2% താഴ്ന്നു, ടാറ്റ മോട്ടോഴ്‌സ് 5% നേട്ടത്തില്‍.

Aswathi Kottiyoor

എസ്എസ്എല്‍സി പരീക്ഷ വിജയികള്‍ക്ക് അഭിനന്ദനം; ഉപരിപഠനത്തിന് യോ​ഗ്യത നേടാൻ സാധിക്കാത്തവർ നിരാശരാകരുതെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

കുട്ടികളിലെ കുഷ്ഠരോഗബാധ തടയാൻ ബാലമിത്ര 2.0 ക്യാമ്പയിൻ

Aswathi Kottiyoor
WordPress Image Lightbox