31.8 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ട് പോകും: മുഖ്യമന്ത്രി
Kerala

സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ട് പോകും: മുഖ്യമന്ത്രി

സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കു കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രം പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിൻ കേരളത്തിനു ചേർന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുബായിൽ പ്രവാസി മലയാളികൾ നൽകിയ സ്വീകരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കെ റെയിൽ പദ്ധതിയുടെ പ്രാഥമിക അനുമതി കേന്ദ്രത്തിൽ നിന്ന് ലഭിച്ചു. അന്തിമ അനുമതിക്കായി കാത്തു നിൽക്കുകയാണ്. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച വന്ദേ ഭാരത് ട്രെയിൻ കേരളത്തിനു ചേർന്നതല്ല. ഇക്കാര്യം ഇ ശ്രീധരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചിലർ കാര്യമറിയാതെയും മറ്റുചിലർ മറ്റു ചില ഉദ്ദേശത്തോടെയുമാണ് കെ റെയിൽ പദ്ധതിയെ എതിർക്കുന്നത്. ഇത് നിർബന്ധ ബുദ്ധിയുടേയോ വാശിയുടേയോ പ്രശ്‌നമല്ലെന്നും കാലത്തിനനുസരിച്ചുള്ള മാറ്റം എല്ലാ മേഖലയിലും ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

എമിറേറ്റ്സ് ഇന്ത്യയിലേക്കുള്ള സർവീസ് വർധിപ്പിക്കും

Aswathi Kottiyoor

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം ആരംഭിച്ചു: കെഎസ്ആർടിസി യൂണിയനുകൾ സമരം അവസാനിപ്പിച്ചു

Aswathi Kottiyoor

വൈദ്യുതിനിരക്കില്‍ KSEB ഒന്‍പതുപൈസ വീതം സര്‍ച്ചാര്‍ജ് പിടിച്ചുതുടങ്ങി

WordPress Image Lightbox